അരിവില നിയന്ത്രിക്കാൻ കേന്ദ്രനടപടി; സ്റ്റോക്ക് വിവരങ്ങൾ എല്ലാ വെള്ളിയാഴ്ചയും നൽകണം

Rice shortage after malnutrition report; Idukki District Collector orders further investigation into missing 65,000 kg of ration rice in Idamalakudi

 രാജ്യത്ത് അരിവില ഉയരുന്ന സാഹചര്യത്തിൽ അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് വിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. വ്യാപാരികൾ, മൊത്തവ്യാപാരികൾ, ചില്ലറവ്യാപാരികൾ, വലിയ റീട്ടെയിൽ ശൃംഖലകൾ, അരിമില്ലുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സ്റ്റോക്ക് വിവരങ്ങൾ എല്ലാ വെള്ളിയാഴ്ചയും ഓൺലൈൻ പോർട്ടലിൽ പുതുക്കണം.

ബസ്മതി, നോൺ-ബസ്മതി, പുഴുങ്ങലരി, പൊട്ടിയ അരി, നെല്ല് തുടങ്ങിയ വിഭാഗങ്ങളിലാണ് വിവരങ്ങൾ നൽകേണ്ടത്. വിവരങ്ങൾ നൽകാത്തവർക്കും നിശ്ചയിച്ച നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കും അവശ്യസാധന നിയമപ്രകാരം നടപടിയുണ്ടാകാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ഉൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാഹചര്യത്തിൽ അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് പരിധി ഏർപ്പെടുത്താനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 2027 ജനുവരി 31 വരെയാണ് ഈ അനുമതി. വിപണിയിൽ ലഭ്യത ഉറപ്പാക്കാനും പൂഴ്ത്തിവെപ്പ് തടയാനുമാണ് നടപടിയെന്ന് കേന്ദ്രം അറിയിച്ചു.

Tags