ഉപയോക്താക്കൾക്ക് കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

bsnl

 കുറഞ്ഞ ചെലവിൽ മികച്ച സേവനങ്ങൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ. വെറും 225 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയും വൻ ഡാറ്റാ ആനുകൂല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 225 രൂപയ്ക്ക് റീചാർജ് ചെയ്‌താൽ 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക.

ഇന്ത്യയിലുടന്നീളം അൺലിമിറ്റഡ് കോളും ലഭിക്കും. പ്രതിദിനം 2.25 ജിബി ഡാറ്റയും (അതായത്, ഒരു മാസത്തേക്ക് 75 ജിബി ഡാറ്റ) എല്ലാ ദിവസവും 100 എസ്എംഎസും സൗജന്യമായി ലഭിക്കും. പുതിയ ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ നേരത്തെ 51 രൂപയുടെ ഒരു പ്രത്യേക പ്ലാനും അവതരിപ്പിച്ചിരുന്നു. പുതിയ കണക്ഷൻ എടുക്കുന്നവർക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കും.

Tags