ബിഎസ്എൻഎൽ 84,000 പുതിയ 4ജി മൊബൈൽ ടവറുകൾ സ്ഥാപിച്ചു
May 16, 2025, 18:01 IST
മൊബൈൽ ഉപയോക്താക്കൾ നേരിടുന്ന നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വലിയ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഇന്ത്യയിലുടനീളം 84,000 പുതിയ 4ജി മൊബൈൽ ടവറുകൾ സ്ഥാപിച്ചു.
തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ബിഎസ്എൻഎൽ. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും 9 കോടിയിൽ അധികം ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് മികച്ച കണക്റ്റിവിറ്റി നൽകുക എന്നതാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൻറെ ലക്ഷ്യം.
tRootC1469263">.jpg)


