സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ ബോചെ ഗോള്‍ഡ് & ഡയമണ്ട് എ ടി എം

Boche Gold Diamond ATM to buy gold and silver
Boche Gold Diamond ATM to buy gold and silver

തൃശൂര്‍: കേരളത്തില്‍ ആദ്യമായി സ്വര്‍ണം വാങ്ങാന്‍ എ ടി എം സ്ഥാപിച്ച് ബോചെ. തൃശൂര്‍ റൗണ്ടിലുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ സ്ഥാപിച്ച എ ടി എമ്മിന്റെ പ്രവര്‍ത്തനോദ്ഘാടനം 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും, ലോക സമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സയ് തരൂജ് (എം.ഡി., സി.ഇ.ഒ., ഗോള്‍ഡ് സിക്ക ലിമിറ്റഡ്) എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

tRootC1469263">

ഡോ. ജി.എസ്. മൂര്‍ത്തി (ഫൗണ്ടര്‍ ആന്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, എ ടി ഡി എക്‌സ് ടി ഗ്രൂപ്പ്) എ ടി എമ്മില്‍ നിന്നും ഗോള്‍ഡ് കോയിന്‍ വാങ്ങിക്കൊണ്ട് ആദ്യ ട്രാന്‍സാക്ഷന്‍ നിര്‍വ്വഹിച്ചു. ഡോ. സഞ്ജയ് ജോര്‍ജ്ജ് (സി.ഇ.ഒ., ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), അംബിക ബര്‍മന്‍ (ചെയര്‍പേഴ്‌സണ്‍, ഗോള്‍ഡ് സിക്ക), ഗോപാല്‍ ശര്‍മ്മ (ഡയറക്ടര്‍, ഗോള്‍ഡ് സിക്ക ലിമിറ്റഡ്), ഹഫ്‌സാ തരൂജ് (സി.ഇ.ഒ., എക്‌സ് യുഗ് ടെക്‌നോളജീസ്) തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

സ്വര്‍ണം, വെള്ളി നാണയങ്ങളാണ് എ ടി എമ്മിലൂടെ ലഭിക്കുക. ഹൈദരാബാദിലെ ഗോള്‍ഡ് സിക്ക െ്രെപവറ്റ് ലിമിറ്റഡാണ് എ ടി എം നിര്‍മ്മിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ എ ടി എമ്മില്‍ നിന്നും 0.5 ഗ്രാം മുതലുള്ള നാണയങ്ങള്‍ സ്വന്തമാക്കാം. സമ്മാനമായി നല്‍കുന്നതിനും ഒരു നിക്ഷേപമെന്ന നിലയിലും സ്വര്‍ണം/വെള്ളി നാണയങ്ങള്‍ വളരെയെളുപ്പത്തില്‍ സ്വന്തമാക്കാന്‍ ബോചെ ഗോള്‍ഡ് & ഡയമണ്ട് എ ടി എമ്മിലൂടെ സാധിക്കും.

Tags