ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ക്രോമയുടെ ബ്ലോക്ക്ബസ്റ്റർ ഓഫറുകൾ

18pro

 
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ, പുതിയ ഐഫോൺ 18 പ്രോ സീരീസ്, ആപ്പിൾ വാച്ച്, എയർപോഡ്‌സ് എന്നിവയ്ക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ക്രോമ സ്റ്റോറുകൾ, ക്രോമ വെബ്സൈറ്റ്, ടാറ്റ ന്യൂ ആപ്പ്, ബിഗ് ബാസ്‌കറ്റ് എന്നിവ വഴി ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം. എക്സ്ചേഞ്ച് ഓഫറുകൾക്ക് പുറമെ എച്ച്ഡിഎഫ്‌സി ടാറ്റ ന്യൂ കാർഡ് ഉപയോഗിച്ച് 10 ശതമാനം വരെ വിലക്കിഴിവും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്.

 പുതിയ ഓഫറുകളിലൂടെ 256 ജിബിയുടെ ഐഫോൺ 18 പ്രോ 1,24,900 രൂപയ്ക്ക് ലഭിക്കും. അതുപോലെ 256 ജിബിയുടെ ഐഫോൺ 18 പ്രോ മാക്‌സ് 1,39,900 രൂപയ്ക്കും ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള 7,000 രൂപയുടെ ബാങ്ക് കാഷ്ബാക്ക്, പഴയ ഐഫോൺ 14 128 ജിബി ഫോണിന്  ലഭിക്കുന്ന 24,000 രൂപ വരെയുള്ള എക്സ്ചേഞ്ച് മൂല്യം, 12,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ പ്രത്യേക വില.

 ഐഫോണുകൾക്ക് പുറമെ മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങൾക്കും ക്രോമ മികച്ച വിലക്കിഴിവ് നൽകുന്നുണ്ട്. ടാറ്റ ന്യൂ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് എയർപോഡ്‌സ്, ആപ്പിൾ വാച്ച് എന്നിവ വാങ്ങുമ്പോൾ 10 ശതമാനം വരെ ഇളവ് ലഭിക്കും. 14,900 രൂപ വിലയുള്ള എയർപോഡ്‌സ് 5 13,410 രൂപ മുതലും, 56,900 രൂപയുടെ ആപ്പിൾ വാച്ച് 12 സീരീസ് 51,210 രൂപ മുതലും ലഭ്യമാണ്. കൂടാതെ 1,09,900 രൂപ വിലയുള്ള ആപ്പിൾ വാച്ച് അൾട്രാ 4 മോഡലുകൾ 98,910 രൂപ എന്ന പ്രാരംഭവിലയിലും വാങ്ങാൻ സാധിക്കും.

 ഓഫറുകളെക്കുറിച്ചും ആപ്പിളിൻറെ മറ്റ് ഉൽപ്പന്നങ്ങളെക്കുറിച്ചും കൂടുതലറിയാൻ ഉപഭോക്താക്കൾക്ക് അടുത്തുള്ള ക്രോമ സ്റ്റോറുകൾ സന്ദർശിക്കുകയോ ക്രോമ വെബ്സൈറ്റ്, ടാറ്റ ന്യൂ ആപ്പ് എന്നിവ പരിശോധിക്കുകയോ ചെയ്യാവുന്നതാണ്.
 

Tags