ജനുവരി മുതൽ ബാങ്കിങ് മേഖലയിൽ നിർണായക മാറ്റങ്ങൾ ; ഡിജിറ്റൽ സേവനങ്ങൾക്ക് ആർബിഐയുടെ കർശന മാനദണ്ഡങ്ങൾ
ന്യൂഡൽഹി: ജനുവരി ഒന്നു മുതൽ രാജ്യത്തെ ബാങ്കിങ് മേഖലയിലുടനീളം നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ഡിജിറ്റൽ ബാങ്കിങ്ങിലേക്ക് വലിയൊരു വിഭാഗം ഉപഭോക്താക്കൾ മാറിയ സാഹചര്യത്തിലാണ് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സീറോ ബാലൻസ് അക്കൗണ്ടുകൾ ഉൾപ്പെടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗജന്യ സേവനങ്ങൾ ഉറപ്പാക്കുന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആർബിഐ വ്യക്തമാക്കി. പുതിയ നിർദേശങ്ങൾ പ്രകാരം, എല്ലാ അക്കൗണ്ട് ഇടപാടുകൾക്കും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ അലേർട്ടുകൾ നിർബന്ധമാക്കും. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ബാങ്കുകൾ ആർബിഐയുടെ മുൻകൂർ അനുമതി നേടണം. കൂടാതെ, ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കളിൽ നിന്ന് വ്യക്തവും രേഖാമൂലമുള്ളതുമായ സമ്മതം തേടേണ്ടതുണ്ടെന്നും മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
tRootC1469263">ഡിജിറ്റൽ സേവനങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും ഈടാക്കുന്ന ചാർജുകൾ, പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ലളിതവും വ്യക്തവുമായ ഭാഷയിൽ ഉപഭോക്താക്കളെ അറിയിക്കേണ്ടത് ബാങ്കുകളുടെ നിർബന്ധിത ഉത്തരവാദിത്തമാണെന്നും ആർബിഐ വ്യക്തമാക്കി. സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് കൂടുതൽ സൗജന്യ സേവനങ്ങൾ ലഭ്യമാക്കാനും നിർദേശിച്ചിട്ടുണ്ട്. അടിസ്ഥാന സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളായ സീറോ ബാലൻസ് അക്കൗണ്ടുകളിൽ പരിധിയില്ലാത്ത പണ നിക്ഷേപം, സൗജന്യ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, ഇന്റർനെറ്റ്-മൊബൈൽ ബാങ്കിങ് സേവനങ്ങൾ, സൗജന്യ പാസ്ബുക്ക് അല്ലെങ്കിൽ പ്രതിമാസ സ്‌റ്റേറ്റ്‌മെന്റ് എന്നിവ ഉറപ്പാക്കണം. പ്രതിമാസം കുറഞ്ഞത് നാലു സൗജന്യ പണം പിൻവലിക്കൽ ഇടപാടുകൾ അനുവദിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ യുപിഐ, നെഫ്റ്റ്, ആർടിജിഎസ്, ഐഎംപിഎസ്, പിഒഎസ് തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ ഈ പരിധിയിൽ ഉൾപ്പെടില്ല. എടിഎം കാർഡ്, ചെക്ക് ബുക്ക്, ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ എന്നിവ ഉപഭോക്താക്കളെ നിർബന്ധിച്ച് സ്വീകരിപ്പിക്കരുതെന്നും ആർബിഐ വ്യക്തമാക്കി.
.jpg)


