വിരമിക്കാനുള്ള മുന്നൊരുക്കങ്ങൾ മെച്ചപ്പെടുന്നുവെന്ന് ആക്സിസ് മാക്സ് ലൈഫ് പഠനം
കൊച്ചി: ഇന്ത്യയിൽ തൊഴിലിൽ നിന്നും വിരമിക്കാനുള്ള മുന്നൊരുക്കങ്ങൾ കൂടുതൽ മെച്ചപ്പെടുന്നുവെന്ന് ആക്സിസ് മാക്സ് ലൈഫ് ഇന്ത്യ റിട്ടയർമെന്റ് ഇൻഡക്സ് പഠനം. 2022ൽ 44 ആയിരുന്ന രാജ്യത്തിന്റെ വിരമിക്കൽ സൂചിക സ്കോർ 2025ൽ 48 ആയി ഉയർന്നുവെന്ന് കാന്തറുമായി സഹകരിച്ച് ആക്സിസ് മാക്സ് ലൈഫ് ഇൻഷുറൻസ് നടത്തിയ ഇന്ത്യ റിട്ടയർമെന്റ് ഇൻഡക്സ് സ്റ്റഡിയുടെ അഞ്ചാം പതിപ്പ് (IRIS 5.0). വിരമിക്കുമ്പോഴേക്കും വേണ്ട സമ്പാദ്യത്തെ കുറിച്ചുള്ള ചിന്ത തൊഴിൽ തുടക്കകാലത്ത് തന്നെ ആരംഭിക്കണമെന്ന അവബോധമാണ് ഈ പഠനം എടുത്തുകാണിക്കുന്നത്. ആരോഗ്യ പരിശോധനകൾ, ഫിറ്റ്നസിന് പ്രാധാന്യം നൽകുന്ന ദിനചര്യകൾ എന്നിവയ്ക്ക് പുറമെ ആരോഗ്യ ഇൻഷുറൻസ് ഉടമസ്ഥതയും 50% ആയി വർദ്ധിച്ചട്ടുണ്ട്.
tRootC1469263">എന്നിരുന്നാലും, സാമ്പത്തിക സ്വയംപര്യാപ്തത ആശങ്കയായി തുടരുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു. പ്രതികരിച്ചവരിൽ 63% പേരും അവരുടെ സമ്പാദ്യം വിരമിക്കലിനുശേഷം പത്ത് വർഷത്തിൽ താഴെ മാത്രമേ നിലനിൽക്കൂ എന്ന് കരുതുന്നു എന്നാണ്. പ്രതികരിച്ചവരിൽ 43% പേർ 35 വയസ്സിന് മുമ്പ് തന്നെ വിരമിക്കൽ സമ്പാദ്യത്തിന്റെ കാര്യത്തിൽ ആസൂത്രണം ആരംഭിക്കണമെന്ന് പറയുന്നുണ്ടെങ്കിലും 37% പേർ മാത്രമേ ലക്ഷ്യം വെച്ച മൂലധനത്തിന്റെ നാലിലൊന്ന് പോലും നേടിയിട്ടുള്ളൂ. 71% പേരും വിരമിക്കലിനു ശേഷമുള്ള ഏകാന്തതയെ ഭയപ്പെടുന്നു. 72% പേരാകട്ടെ, വിരമിച്ചുകഴിഞ്ഞാൽ കുടുംബത്തെ സാമ്പത്തികമായി ആശ്രയിക്കേണ്ടിവരുമെന്ന് കരുതുന്നു.
വിരമിക്കാനുള്ള മുന്നൊരുക്കങ്ങളുടെ കാര്യത്തിൽ സ്ത്രീകളാണ് നേരിയ മുൻതൂക്കം കാണിക്കുന്നത്. ഇന്ത്യയിലെ 28 നഗരങ്ങളിലായി 2,242 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഗിഗ് വർക്കർമാർ, മടങ്ങിവരുന്ന കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ പഠനം.
.jpg)

