2025 ആദ്യ പാദത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി ഔഡി ഇന്ത്യ


മുംബൈ : ജർമൻ ആഡംബര കാർ കമ്പനിയായ ഔഡിയുടെ 2025 ആദ്യ പാദത്തിലെ വിൽപ്പനയിൽ ശക്തമായ വളർച്ചയുണ്ടായെന്ന് അറിയിച്ചു. 2024-ലേതുമായി താരതമ്യം ചെയ്യുമ്പോൾ 2025 ആദ്യ പാദത്തിൽ തന്നെ 1223 യൂണിറ്റുകളുടെ വിൽപ്പനയോടെ 17 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഡംബര വാഹന വിപണിയിൽ ഔഡി ബ്രാൻഡിന് പ്രിയമേറുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
വ്യത്യസ്തതരം പ്രോഡക്റ്റ് പോർട്ടഫോളിയോയുടെയും സ്ഥിരതയാർന്ന സപ്ലൈ ചെയിന്റെയും ബലത്തിലാണ് ഔഡി ഇന്ത്യ ഈ വിജയം നേടിയെടുത്തതെന്ന് ഒന്നാം പാദത്തിലെ കണക്കുകൾ ചൂണ്ടികാട്ടുന്നു. ഓഡ് ക്യു7, ഓഡിക്യു8 മോഡലുകളാണ് മാർക്കറ്റിൽ ബ്രാൻഡിനോടുള്ള പ്രിയം വർധിപ്പിച്ചത്. ഇന്ത്യയിൽ

ഒരു ലക്ഷം കാറുകൾ വിറ്റഴിച്ച നേട്ടത്തിനു ശേഷമാണ് ഇപ്പോൾ മറ്റൊരു പുതിയ നേട്ടം കൂടി ഔഡി സ്വന്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ സമയം നടന്ന വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ വിൽപ്പനയിലുണ്ടായ വളർച്ച ഉപഭോക്താക്കൾക്ക് തങ്ങളിലുള്ള വിശ്വാസത്തിന്റെയും ശക്തമായ പ്രോഡക്റ്റ് പോർട്ട്ഫോളിയോയുടെയും തെളിവാണെന്ന് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിങ് ധില്ലൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുവേണ്ടി തങ്ങളുടെ വിൽപ്പന ശൃംഖല കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തയാറെടുക്കുകയാണ് ഔഡി. അടുത്തിടെ പുറത്തിറക്കിയ ഔഡി ആർ.എസ്.ക്യു8 പെർഫോമൻസിന് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിച്ചത്.
ഔഡി എ4, ഔഡി എ6, ഔഡി ക്യു3, ഔഡി ക്യു3 സ്പോർട് ബാക്ക്, ഔഡി ക്യു5, ഔഡി ക്യു7, ഔഡി ക്യു8, ഔഡി എസ്5 സ്പോർട് ബാക്ക്, ഔഡി ആർ.എസ് ക്യു8, ഔഡി ക്യു8 ഇ-ട്രോൺ, ഔഡി ക്യു8 ഇ-ട്രോൺ സ്പോർട് ബാക്ക്, ഔഡി ഇ-ട്രോൺ ജി.ടി, ഔഡി ആർ.എസ് ഇ-ട്രോൺ ജി.ടി തുടങ്ങിയവ വിശാലമായ വാഹന മോഡലുകൾ അടങ്ങുന്നതാണ് ഔഡിയുടെ ഇന്ത്യൻ വിപണി
ഔഡിയുടെ പ്രീ- ഓൺഡ് കാർ ബിസിനസ്സ് ഔഡി അപ്രൂവ്ഡ് 2024-ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 ലെ ആദ്യ പാദത്തിൽ 23% വളർച്ചയോടെ കുതിപ്പ് തുടരുകയാണ്. രാജ്യത്തുടനീളമുള്ള പ്രധാന ഹബ്ബുകളിലെ 26 കേന്ദ്രങ്ങളിലായാണ് ഔഡി അപ്രൂവ്ഡ് പ്രവർത്തിക്കുന്നത്. സർട്ടിഫൈഡ് പ്രീ- ഓൺഡ് ആഡംബര വാഹനങ്ങളുടെ ഡിമാൻഡ് വർധിച്ചുയരുമ്പോൾ ഔഡി അപ്രൂവ്ഡ് ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ഔഡി.
Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.