അസമിലെ പ്രശസ്തമായ ‘തേസ്പൂർ ലിച്ചി’ ദുബായിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യ
മറ്റ് സാധാരണ ലിച്ചികളെ അപേക്ഷിച്ച് തേസ്പൂർ ലിച്ചികൾക്ക് മധുരം വളരെ കൂടുതലാണെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കടും ചുവപ്പ് നിറത്തിലുള്ള ഇവയുടെ ആകർഷകമായ പുറംതോടും തനതായ സുഗന്ധവും അന്താരാഷ്ട്ര വാങ്ങുന്നവർക്കിടയിൽ വലിയ താല്പര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജിഐ ടാഗ് പദവി കൂടി ലഭിച്ചതോടെ ആഗോള വിപണിയിൽ ഇതിന്റെ മൂല്യം ഇരട്ടിയായി. ബൊംബായ, ബിലാത്തി, ഏലിച്ചി, പിയാജി, സാഹി എന്നിങ്ങനെ വൈവിധ്യമാർന്ന അഞ്ച് പ്രീമിയം ഇനങ്ങളിലാണ് അസമിലെ തേസ്പൂർ മേഖലയിൽ ഈ ലിച്ചികൾ പ്രധാനമായും കൃഷി ചെയ്തുവരുന്നത്.
അസാധാരണമായ മധുരത്തിനും രുചിക്കും പേരുകേട്ട അസമിലെ പ്രശസ്തമായ ‘തേസ്പൂർ ലിച്ചി’ വിദേശ വിപണിയിലേക്ക്. ഭൗമസൂചിക പദവി ലഭിച്ച ഈ പ്രീമിയം പഴം അസമിൽ നിന്ന് ദുബായിലേക്ക് ഒരു ടൺ കയറ്റുമതി ചെയ്തതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള അപെഡയുടെ നേതൃത്വത്തിലാണ് ആദ്യത്തെ ലിച്ചി ലോഡുമായി വിമാനം ദുബായിലേക്ക് പറന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കാർഷിക ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വലിയൊരു നാഴികക്കല്ലായാണ് ഈ പുതിയ നേട്ടം വിലയിരുത്തപ്പെടുന്നത്.
മറ്റ് സാധാരണ ലിച്ചികളെ അപേക്ഷിച്ച് തേസ്പൂർ ലിച്ചികൾക്ക് മധുരം വളരെ കൂടുതലാണെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കടും ചുവപ്പ് നിറത്തിലുള്ള ഇവയുടെ ആകർഷകമായ പുറംതോടും തനതായ സുഗന്ധവും അന്താരാഷ്ട്ര വാങ്ങുന്നവർക്കിടയിൽ വലിയ താല്പര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജിഐ ടാഗ് പദവി കൂടി ലഭിച്ചതോടെ ആഗോള വിപണിയിൽ ഇതിന്റെ മൂല്യം ഇരട്ടിയായി. ബൊംബായ, ബിലാത്തി, ഏലിച്ചി, പിയാജി, സാഹി എന്നിങ്ങനെ വൈവിധ്യമാർന്ന അഞ്ച് പ്രീമിയം ഇനങ്ങളിലാണ് അസമിലെ തേസ്പൂർ മേഖലയിൽ ഈ ലിച്ചികൾ പ്രധാനമായും കൃഷി ചെയ്തുവരുന്നത്.
തേസ്പൂരിലെ ലിച്ചി കൃഷിക്ക് കേവലം ഒരു വാണിജ്യ പ്രാധാന്യം മാത്രമല്ല, മറിച്ച് ഒരു നൂറ്റാണ്ടിലധികം നീളുന്ന സമ്പന്നമായ ചരിത്ര പാരമ്പര്യവുമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി അസമിലെ സോണിത്പൂർ ജില്ലയിലാണ് ഈ കൃഷി വ്യാപകമാകാൻ തുടങ്ങിയത്. ആധുനിക അസമീസ് സാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന പ്രശസ്ത എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവുമായ പത്മനാഥ് ഗൊഹെയ്ൻ ബറുവയാണ് അസമിൽ ലിച്ചി കൃഷിക്ക് വിപ്ലവകരമായ തുടക്കം കുറിച്ചത്. അക്കാലത്ത് തുടങ്ങിയ ആ കൃഷിയാണ് ഇന്ന് അതിർത്തികൾ കടന്ന് ദുബായ് പോലുള്ള വൻ നഗരങ്ങളിലെ വിപണി കീഴടക്കാൻ ഇന്ത്യയെ സഹായിച്ചിരിക്കുന്നത്.
.jpg)