ഏഷ്യന്‍ പെയിന്റ്‌സിന്റെ സ്മാര്‍ട്ട് കെയര്‍ ഹൈഡ്രോലോക്ക് എക്‌സ്ട്രീം പുറത്തിറക്കി

google news
sag

കൊച്ചി: ചോര്‍ച്ചയെ ചെറുക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ ഏഷ്യന്‍ പെയിന്റിസിന്റെ സ്മാര്‍ട്ട് കെയര്‍ ഹൈഡ്രോലോക്ക് എക്‌സ്ട്രീം പുറത്തിറക്കി. ഇന്റീരിയര്‍ വാട്ടര്‍പ്രൂഫിങിന് മികച്ച പരിഹാരമാണ് സ്മാര്‍ട്ട് കെയര്‍ സ്മാര്‍ട്ട് കെയര്‍ ഹൈഡ്രോലോക്ക് എക്‌സ്ട്രീം. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റര്‍ ലെവലില്‍ നേരിട്ട് തന്നെ പ്രയോഗിക്കാം എന്നതാണ് പ്രത്യേകത. ഈര്‍പ്പത്തിനും പൂപ്പലിനുമെതിരെ സംരക്ഷണം ഉറപ്പുവരുത്തുന്ന 5 വര്‍ഷത്തെ വാറന്റിയുണ്ട്. ചുമരുകള്‍ പൊട്ടിപ്പൊളിയുന്നതിന് പരിഹാരമാണ് സ്മാര്‍ട്ട് കെയര്‍ ഹൈഡ്രോലോക്ക് എക്‌സ്ട്രീമിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നതെന്ന് ഏഷ്യന്‍ പെയിന്റ്‌സ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ അമിത് സിംഗ്ലെ പറഞ്ഞു. ബ്രാന്‍ഡ് അംബാസഡര്‍മാരായ രണ്‍ബീര്‍ കപൂറും പി വി സിന്ധുവും ചേര്‍ന്ന് അഭിനയിക്കുന്ന പരസ്യചിത്രവും പുറത്തിറിക്കിയിട്ടുണ്ട്.
 

Tags