ഇന്ത്യയിൽ ഐഫോൺ ഉത്പാദനം വർധിപ്പിച്ച് ആപ്പിൾ

apple
apple

ഡൽഹി: അമേരിക്കയിൽ നിന്നുള്ള ഡിമാൻഡ് ഉയർന്നതിനെ തുടർന്ന് ആപ്പിൾ ഇന്ത്യയിൽ ഐഫോൺ ഉത്പാദനം അതിവേഗം വർധിപ്പിക്കുകയാണെന്ന് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ഇന്ത്യയിൽ നിന്ന് 12 മുതൽ 14 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഐഫോണുകൾ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് ആപ്പിൾ .

tRootC1469263">

അതിനാൽ അമേരിക്കയിലേക്കുള്ള ഐഫോണുകളിൽ ഭൂരിഭാഗവും ആദ്യമായി ഇന്ത്യൻ ഫാക്ടറികളിൽ നിന്ന് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയിലേക്കുള്ള ഐഫോണുകളിൽ ഭൂരിഭാഗവും വിതരണം ചെയ്യാൻ ഇന്ത്യൻ ഫാക്ടറികൾ തയ്യാറാണ്. ആപ്പിളിൻറെ വിതരണ ആവശ്യകതകൾ നിറവേറ്റാൻ ഇന്ത്യയിലെ പങ്കാളികളായ ടാറ്റ ഇലക്ട്രോണിക്‌സും ഫോക്‌സ്‌കോണും ഇപ്പോൾ മികച്ച നിലയിൽ പ്രവർത്തിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് ഏകദേശം 40 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് വിശകലന വിദഗ്ധർ കണക്കാക്കുന്നു. ഈ ഉൽപ്പാദനത്തിൻറെ 80 ശതമാനവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണ് എന്നാണ് റിപ്പോർട്ടുകൾ.

Tags