ആംവേ ഇന്ത്യ ഹോം ഡെലിവറി പ്രവർത്തനങ്ങൾ നവീകരിച്ചു
കൊച്ചി : ഹോം ഡെലിവറി പ്രവർത്തനങ്ങൾ നവീകരിച്ച് ആംവേ ഇന്ത്യ. വിതരണക്കാർക്കും അവരുടെ ഉപഭോക്താക്കൾക്കും വേഗത്തിലുള്ള ഡെലിവറി ഉറപ്പാക്കുന്നതിനായി ഏകീകൃത ഡിജിറ്റൽ ട്രാക്കിംഗ് പ്ലാറ്റ്‌ഫോമുകളും ലോജിസ്റ്റിക് പങ്കാളിത്തങ്ങളും ആംവേ നവീകരിച്ചു. ആംവേയുടെ സേവന ശൃംഖല 8,000ത്തിൽ നിന്നും 17,500ൽ അധികമായി വികസിച്ചതോടെ ഇന്ത്യയുടെ 90 ശതമാനം പിൻ കോഡുകളിലും ഇപ്പോൾ ഹോം ഡെലിവറി ലഭ്യമാണ്.
tRootC1469263">തിരഞ്ഞെടുത്ത ആംവേ വെയർഹൗസുകളിൽ തടസ്സമില്ലാത്ത ഓർഡർ പ്രോസസ്സിംഗ് ഉറപ്പാക്കുന്നതിനായി അത്യാധുനിക പിക്ക്-ടു-ലൈറ്റ് സാങ്കേതികവിദ്യയാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ഓർഡറുകളെക്കുറിച്ചുമുള്ള വിവരങ്ങൾ കമ്പനി വെബ്‌സൈറ്റ് വഴി തത്സമയം മനസ്സിലാക്കാനായി ഒരു ഏകീകൃത ട്രാക്കിംഗ് പ്ലാറ്റ്‌ഫോം കൊണ്ടുവന്നത് ഉപഭോക്താക്കൾക്ക് ഓർഡറുകൾ മെച്ചപ്പെട്ട രീതിയിൽ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു. ആംവേ നിലവിൽ പ്രതിമാസം 2 ലക്ഷത്തിലധികം ഹോം ഡെലിവറി ഓർഡറുകളാണ് കൈകാര്യം ചെയ്യുന്നത്.
ഇന്ത്യയിലുടനീളം മികച്ച സേവനം ശക്തിപ്പെടുത്തുന്നതിനായി ആംവേ ഹോം ഡെലിവറിയെ ശക്തമായ ഒരു തൂണായി പടുത്തുയർത്തകയാണെന്ന് ആംവേ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രജനീഷ് ചോപ്ര പറഞ്ഞു.
.jpg)


