ആമസോണിന്റെ പ്രീ ഫെസ്റ്റീവ് ക്യാംപെയിന്‍

Amazons Pre-Festive

തിരുവനന്തപുരം: ഉത്സവകാല മുന്നോടിയായി 'പ്രിയപ്പെട്ടവരുടെ ആനന്ദം നിങ്ങളുടേയും' എന്ന ക്യാംപെയിനുമായി  ആമസോണ്‍. പ്രിയപ്പെട്ടവരുടെ ആനന്ദത്തിനായി മാത്രം ജീവിക്കാതെ ഓരോരുത്തരും സ്വയം ആനന്ദിക്കേണ്ടതുണ്ടെന്ന ആശയം ആണ് ആമസോണ്‍ ഈ ക്യാംപെയിനിലൂടെ മുന്നോട്ടു വെക്കുന്നത്. അവനവന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ സ്വാര്‍ഥതയല്ല, മറിച്ച് സ്വയം സ്‌നേഹിക്കലാണെന്നും ക്യാംപെയിന്‍ വ്യക്തമാക്കുന്നു.  

പുതിയ കാലഘട്ടത്തില്‍ സ്വയം സ്‌നേഹിക്കുക എന്നത് വളരെ പ്രാധാന്യമുള്ളതാണെന്നും ഉപഭോക്താക്കളെ മനസിലാക്കിക്കൊണ്ടും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലുമുള്ള ക്യാംപെയിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും ആമസോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് നൂര്‍ പട്ടേല്‍ പറഞ്ഞു. സ്വന്തം അനുഭവ കഥകള്‍ പങ്കിടാനും ഉപഭോക്താക്കള്‍ക്ക് അവസരം ഉണ്ട്. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിജയികളായവരുടെ അനുഭവ കഥകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും.

Tags