ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങി അൽക്കാടെൽ
ഏഴ് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ഫ്രഞ്ച് കമ്പനിയായ അൽക്കാടെൽ. അൽക്കാടെലിന്റെ ഏറ്റവും പുതിയ വി3 അൾട്ര സ്മാർട്‌ഫോൺ 2025 മെയ് 27-ന് ഇന്ത്യയിൽ അവതരിപ്പിക്കും. മൂന്ന് വേരിയന്റുകളുള്ള സീരീസാണിതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അൽക്കാടെൽ വി3 അൾട്രയ്‌ക്കൊപ്പം, വി3 പ്രോ, വി3 ക്ലാസിങ് എന്നീ മോഡലുകളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
tRootC1469263">സ്റ്റൈലസ് ഉപയോഗിക്കാനുള്ള സൗകര്യവും ട്രിപ്പിൾ റിയർ ക്യാമറയും ഫോണിനുണ്ടാകുമെന്ന് കമ്പനി മേധാവി മാധവ് ഷേത്ത് പുറത്തുവിട്ട ടീസർ ഇമേജിൽ നിന്ന് വ്യക്തമാണ്. നെക്സ്റ്റ്ക്വാണ്ടം ഒഎസ് ആയിരിക്കും ഫോണിൽ ഉണ്ടാവുക. ഫ്ലിപ്കാർട്ടിലൂടെയായിരിക്കും ഫോണിന്റെ വിൽപന നടക്കുന്നത്. ഡിക്‌സൺ ടെക്നോളജീസ് ഇന്ത്യാ ലിമിറ്റഡിന്റെ ഫാക്ടറിയിലാണ് അൽക്കാടെൽ സ്മാർട്ട്ഫോണുകളുടെ ഉൽപ്പാദനം നടക്കുക. 2000 ന്റെ തുടക്കത്തിൽ, ഫീച്ചർ ഫോണുകളുമായി ഇന്ത്യയിലെത്തിയതാണ് അൽക്കാടെൽ. പിന്നീട് ചൈനീസ് കമ്പനിയായ ടിസിഎൽ കമ്മ്യൂണിക്കേഷനുമായി പങ്കാളിത്തത്തിലായി 2011 ലാണ് ടിസിഎല്ലിന് കീഴിൽ അൽക്കാടെൽ ബജറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിയത്.
.jpg)


