ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോംകമ്പനിയായ എയർടെല്ലിന് 650 മില്യൺ ഉപഭോക്താക്കൾ
സേവനദാതാവുമായ ഭാരതി എയർടെല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം 650 മില്യൺ കവിഞ്ഞു. ഇന്ത്യയിലും ആഫ്രിക്കയിലും പ്രവർത്തിക്കുന്ന ഭാരതി എയർടെൽ ജിഎസ്എംഎ ഇന്റലിജിൻസ് റിപ്പോർട്ട് അനുസരിച്ചു മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് ആണ്. ആഗോള തലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പറേറ്റർ ആയിക്കൊണ്ട് 650 മില്യൺ ഉപഭോക്താക്കൾ എന്ന നേട്ടം കൈവരിച്ചത് ഓരോ ദിവസവും ഉപഭോക്താക്കളെ കൂടുതൽ മികച്ച രീതിയിൽ സേവിക്കാനുള്ള തങ്ങളുടെ വലിയ ഉത്തരവാദിത്തം ആണെന്ന് ഭാരതി എയർടെൽ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിത്തൽ പറഞ്ഞു.
"അതിനാലാണ് ഞങ്ങൾ കണക്ടിവിറ്റിയിൽ മാത്രമല്ല സുരക്ഷിത നെറ്റ്‌വർക്ക് കൂടെ നൽകാനുള്ള അത്യാധുനിക സാങ്കേതിക വിദ്യകളിൽ നിക്ഷേപം നടത്തുന്നത്," എന്ന് അദ്ദേഹം കൂട്ടിചേർത്തു. ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ് :ഞങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുമ്പോൾ നൂതനത്വം, വിശ്വാസ്യത, എക്സ്പീരിയൻസ് എന്നിവയുടെ അളവുകോൽ ഉയർത്താൻ പരിശ്രമിക്കും. അപ്പോൾ ഓരോ ഉപഭോക്തൃ ഇടപെടലും വിശ്വാസം നേടാനുള്ളതും മൂല്യമുള്ള ബന്ധം നൽകാനും ഉള്ള അവസരം ആകും. "
മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എയർടെൽ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാവ് ആയത്അ തിന്റെ ആഗോളസ്ഥാനത്തിൽ സുസ്ഥിര നേട്ടം ഉണ്ടായി എന്നതിന് അടി വരയിടുന്നു. ഇന്ത്യയിലും ആഫ്രിക്കയിലും വ്യാപിച്ചു കിടക്കുന്ന കമ്പനിയുടെ പ്രവർത്തനങ്ങളെ വളരുന്ന ഡിജിറ്റൽ സേവനങ്ങളുടെ എണ്ണവും വർദ്ധിക്കുന്ന അടിസ്ഥാന സൗകര്യ ശേഷികളും പിന്തുണയ്ക്കുന്നു.
ഇന്ത്യ
368 മില്യൺ ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന എയർടെൽ ആണ് ആദ്യമായി 5ജി പ്ലസ് സേവനങ്ങൾ ആരംഭിച്ചത്, അതിൽ ഇപ്പോൾ എക്സ്ട്രീം എയർഫൈബർ (എഫ്ഡബ്ലിയുഎ ), സംയോജിത ഐപിടിവി സേവനം എന്നിവ അടങ്ങുന്ന കോൺവെർജ്ഡ് ആവാസവ്യവസ്ഥയ്ക്ക് ആധാരമാകുന്നു. എയർടെൽ ഇപ്പോൾ 13 മില്യൺ വീടുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സേവനങ്ങളും 15 മില്യണിൽ കൂടുതൽ ഡിജിറ്റൽ ടിവിയും നൽകുന്നു. "ഉപഭോക്തൃ അഭിനിവേശ" നൂതനത്വത്തെ ലോകത്തിലെ ആദ്യത്തെ എഐ സ്പാം സംരക്ഷണ സൊല്യൂഷൻ പിന്തുണയ്ക്കുന്നു.
എയർടെൽ ബിസിനസ് സംരംഭങ്ങൾക്ക് മിഷൻ ക്രിട്ടിക്കൽ സൊല്യൂഷനുകൾ നൽകുന്നു. എയർടെൽ ഐക്യു, സൈബർസെക്യൂരിറ്റി, എസ് ഡി - വാൻ, ക്ലൗഡ്, സേവനങ്ങൾ മാനേജ് ചെയ്യുന്നു, ഐഒടി കൂടാതെ കണക്ടിവി സുരക്ഷിതം ആക്കുക തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്നു. കടലിനു അടിയിലൂടെ ഉള്ള 400000 കിലോമീറ്ററിൽ അധികം വരുന്ന വിശാലമായ നെറ്റുവർക്ക്, നെക്സ്ട്രായുടെ ഹരിത ഡാറ്റാസെന്ററുകൾ എന്നിവ ആണ് ഈ സേവനങ്ങൾക്ക് ശക്തി പകരുന്നത്. അവ രാജ്യത്തിന്റെ വർദ്ധിക്കുന്ന എഐ, ഡിജിറ്റൽ ജോലി ഭാരത്തെ സുസ്ഥിരമായി പിന്തുണയ്ക്കുന്നു.
ഡിജിറ്റൽ സേവനങ്ങൾ വ്യാപിക്കുന്നതിന്റെ ഭാഗമായി എയർടെൽ അടുത്തിടെ എൻബിഎഫ്സി (ബാങ്കിംഗ് ഇതര ഫിനാൻഷ്യൽ കമ്പനി )രംഗത്തേക്ക് കടന്നിരുന്നു. ഇതിലൂടെ കമ്പനിയുടെ ഡാറ്റാ ഇൻസൈറ്റ് ഉപയോഗിച്ച് എയർടെൽ ആപ്പിലൂടെ വായ്പ, സാമ്പത്തിക ഉത്പന്നങ്ങൾ നൽകുന്നു.
എയർടെൽ ആഫ്രിക്ക
14 രാജ്യങ്ങളിലായി 179 മില്യൺ ഉപഭോക്താക്കൾ ഉള്ള എയർടെൽആഫ്രിക്കവോയിസ്, ഹൈസ്പീഡ്ഡാറ്റാ, അന്താരാഷ്ട്ര റോമിങ്സേവനങ്ങൾ എന്നിവയിലൂടെ നിർണായക ഡിജിറ്റൽ ജീവരേഖയാകുന്നു. അതിന്റെ പ്രാദേശികതന്ത്രത്തിന്റെ ആധാരം എയർടെൽ മണിആണ്. 52 മില്യണിൽ അധികം ഉപഭോക്താക്കൾ ഉള്ള ഈ സാമ്പത്തിക പ്ലാറ്റ്ഫോം മുൻപ്ബാങ്കിംഗ് രംഗത്ത് ഉൾപ്പെട്ടിട്ടില്ലാത്ത ഉപയോക്താക്കൾക്ക് ബാങ്കിങ്ങ്, ഇൻസ്റ്റന്റ് പേയ്‌മെന്റുകൾ നൽകി അവരെ സാമ്പത്തികമായി ഉൾപെടുത്തുന്നു.
ആഗോള സ്പേസ്&കണെക്ടിവിറ്റി
പ്രാദേശിക കേന്ദ്രങ്ങൾക്ക് അപ്പുറം എയർടെൽ താഴ്ന്ന ഭൗമ ഓർബിറ്റ് (ലിയോ )ഉപഗ്രഹങ്ങളെ ഉപയോഗിച്ച് വിദൂരസമുദ്ര, വ്യോമ, ഗ്രാമീണ മേഖലയിൽ ഹൈസ്പീഡ്, ലോലേറ്റൻസി ബ്രോഡ്ബാൻഡ് നൽകാൻ യുടെൽ സാറ്റ് വൺവെബ്, സ്പേസ് എക്സ് എന്നിവയുമായി തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഡിജിറ്റൽ വിഭജനം ഇല്ലാതാകുന്നു.
.jpg)


