എയർടെൽ ‘പ്രയോരിറ്റി’ പോസ്റ്റ്‌പെയ്‌ഡ് സേവനം അവതരിപ്പിച്ചു
ഭാരതി എയർടെൽ പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡ് അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ളതും കൂടുതൽ സ്ഥിരതയുള്ളതുമായ പോസ്റ്റ്‌പെയ്ഡ് സേവനം ഇതിലൂടെ ലഭിക്കും. ജോലി, വിനോദം, അല്ലെങ്കിൽ ഓൺലൈൻ കൊളാബറേഷൻ എന്നിവയ്ക്കായി തടസ്സരഹിതമായ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന തിരക്കേറിയ ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ സർവീസാണിത്.
ഇന്ത്യയിൽ ഈ സേവനം ആദ്യമായി നൽകുന്നത് എയർടെൽ ആണ്. എയർടെല്ലിന്റെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലെ ഉപഭോക്താക്കൾക്കും എയർടെൽ പ്രയോരിറ്റി സേവനം ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കൾക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കൾ അല്ലെങ്കിൽ എയർടെൽ പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് എയർടെൽ ആപ്പിലൂടെ അല്ലെങ്കിൽ എയർടെൽ സ്റ്റോർ സന്ദർശിച്ച് അതിലേക്ക് മാറാം.
.jpg)

