എയർടെൽ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് അവതരിപ്പിച്ചു
സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 5ജി നെറ്റുവർക്കിനെ അപ്ഗ്രേഡ് ചെയ്യുന്നു, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് മെച്ചപ്പെടുത്തിയ നിലവാരത്തിലുള്ള സേവനവും തടസ്സരഹിതമായ കണക്ടിവിറ്റിയും വാഗ്ദാനം ചെയ്യുന്നു
തിരുവനന്തപുരം: ഭാരതി എയർടെൽ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ളതും കൂടുതൽ സ്ഥിരതയുള്ളതുമായ പോസ്റ്റ്പെയ്ഡ് അനുഭവം നൽകുന്ന പുതിയ സേവനമാണിത്. തൊഴിൽ, വിനോദം, അല്ലെങ്കിൽ ഓൺലൈൻ കൊളാബറോഷൻ എന്നിവയ്ക്കായി തടസ്സരഹിതമായ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന തിരക്കേറിയ ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ സർവീസാണിത്.
ഈ സർവീസിനായി, എയർടെൽ സ്ലൈസിങ് സാങ്കേതികവിദ്യയുടെ ആധുനിക ശേഷികൾ ഉപയോഗിച്ച് 5ജി ശൃംഖലയെ നവീകരിച്ചു. അത് ശൃംഖലയ്ക്ക് കൂടുതൽ കാര്യക്ഷമതയും കൂടുതൽ ശേഷിയും നൽകി. കൂടാതെ അത് മുൻഗണനാ ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണനിലവാരമുള്ള അനുഭവം നൽകാൻ ലക്ഷ്യമിടുന്ന തരത്തിൽ ഈ ശേഷിയെ ഉപയോഗിക്കാനുള്ള കഴിവ് നൽകുകയും ചെയ്യുന്നു. ശൃംഖലാശേഷിയെ ബുദ്ധിപരമായും ചലനാത്മകമായും ഭാഗങ്ങളായി വിഭജിക്കുന്നതിലൂടെ, ഉയർന്ന ട്രാഫിക് ആവശ്യകതയുള്ളപ്പോഴും പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെൽ സ്ഥിരതയുള്ളതും ആശ്രയിക്കാവുന്നതുമായ അനുഭവം വാഗ്ദാനം ചെയ്യുന്നു.
യുഎസ്എ, സിങ്കപ്പൂർ, യുണൈറ്റഡ് കിങ്ഡം, മലേഷ്യ പോലുള്ള അനവധി രാജ്യങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി സ്ലൈസിങ് അധിഷ്ഠിത 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അത്തരം സേവനം ഇന്ത്യയിൽ ആദ്യമായി നൽകുന്നത് എയർടെൽ ആണ്. വൈദഗ്ദ്ധ്യമുള്ളതും കൂടുതൽ കരുത്തുള്ളതും ആധുനികവുമായ ശൃംഖല സ്ഥാപിക്കാൻ തുടർച്ചയായി നിക്ഷേപം നടത്തുന്നതിലും ഉപഭോക്തൃ-കേന്ദ്രീകൃത നൂതനത്വത്തിൽ ആധുനിക സാങ്കേതിക വിദ്യയെ കൂട്ടിയിണക്കുന്നതിലും എയർടെല്ലിനുള്ള പ്രതിജ്ഞാബദ്ധതയെ അത് പ്രതിഫലിക്കുന്നു.
'ഞങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവങ്ങളെ മെച്ചപ്പെടുത്തുന്ന അർത്ഥവത്തായ കണ്ടുപിടിത്തങ്ങൾ നൽകുന്നതിനാണ് എയർടെല്ലിൽ ഞങ്ങൾ ശ്രദ്ധിക്കുന്നത്. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ കരുത്തപകരുന്ന ഞങ്ങളുടെ ഏറ്റവും പുതിയ നൂതനത്വം ആണ് പ്രയോരിറ്റി പോസ്റ്റ്പെയ്ഡ്. അവർ ട്രാഫിക്കിൽ ക്ലയന്റുമായി ഫോൺ സംഭാഷണം നടത്തുകയോ തിങ്ങിനിറഞ്ഞ സംഗീതസദസ് സ്ട്രീം ചെയ്യുകയോ തിരക്കേറിയ ചന്തയിൽവച്ച് ഒരു വാഹനം ബുക്ക് ചെയ്യുകയോ ആകട്ടെ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് കൂടുതൽ ഗുണമേന്മയുള്ളതും കൂടുതൽ വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ അനുഭവം നൽകുന്നു,' എയർടെൽ എംഡിയും സിഇഒയുമായ ശാശ്വത് ശർമ്മ പറഞ്ഞു.
ഞങ്ങളുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ഉപഭോക്താക്കൾക്കും എയർടെൽ പ്രയോരിറ്റി സേവനം ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ഓട്ടോമാറ്റിക്കായി ആസ്വദിച്ചു തുടങ്ങാം. പ്രീപെയ്ഡ് ഉപഭോക്താക്കൾ അല്ലെങ്കിൽ എയർടെൽ പ്രയോരിറ്റി പോസ്റ്റ്പെയ്ഡിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പിലൂടെ അല്ലെങ്കിൽ ഏതൊരു എയർടെൽ സ്റ്റോർ സന്ദർശിച്ച് അതിലേക്ക് മാറാവുന്നതാണ്.
പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
വാടക പ്ലാൻ തരം ആനുകൂല്യങ്ങൾ ഉള്ളടക്കം
449 + ജിഎസ്ടി വ്യക്തിഗതം - ഫാസ്റ്റ്ലൈൻ സാങ്കേതികവിദ്യയോട് കൂടിയ 5ജിയിൽ മുൻഗണന
- തട്ടിപ്പ് കണ്ടെത്തലും സ്പാം മുന്നറിയിപ്പ് സേവനങ്ങളും
- പരിധികളില്ലാത്ത ഡാറ്റ, കോളിങ്
- 3000 എസ്എംഎസ് - എയർടെൽ എക്സ്ട്രീം പ്ലേ
- അഡോബി എക്സ്പ്രസ് പ്രീമിയം
- 100 ജിബി ക്ലൗഡ് സ്റ്റോറേജ്
699 + ജിഎസ്ടി 2 പേരടങ്ങിയ കുടുംബം മുകളിൽപറഞ്ഞതെല്ലാം + ആമസോൺ പ്രൈം + ജിയോഹോട്സ്റ്റാർ
999 + ജിഎസ്ടി 3 പേരടങ്ങിയ കുടുംബം മുകളിൽപറഞ്ഞതെല്ലാം + ആപ്പിൾ ടിവി + & ആപ്പിൾ മ്യൂസിക്
1199 + ജിഎസ്ടി 4 പേരടങ്ങിയ കുടുംബം
1749 + ജിഎസ്ടി 5 പേരടങ്ങിയ കുടുംബം മുകളിൽ പറഞ്ഞതെല്ലാം + നെറ്റ്ഫ്ളിക്സ്
ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സോഫ്റ്റുവെയർ അപ്ഗ്രേഡുകളുള്ള ഏതൊരു 5ജി എസ്എ- എനേബിൾഡ് സ്മാർട്ട്ഫോണിലും ഞങ്ങളുടെ പ്രയോരിറ്റി സേവനം ആസ്വദിക്കാം. അപ്ഗ്രേഡ് പൂർത്തീകരിക്കാത്ത ഉപഭോക്താക്കൾക്ക്, അവരുടെ ഫോണുകളിലെ 'സെറ്റിങ്സ് ' സെക്ഷനിൽ ഒരു പെൻഡിങ് ആക്ഷൻ ഉണ്ട് എന്ന് കാണാനാകും. ഫോണിൽ എയർടെൽ പ്രയോരിറ്റി സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമോയെന്ന് അറിയാൻ ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പിൽ ലോഗിൻ ചെയ്തും പരിശോധിക്കാം.
.jpg)

