അന്താരാഷ്ട്ര റോമിങ്, യാത്രാ സേവനങ്ങൾ തുടങ്ങിയവയിൽ എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളുമായി എയർടെൽ ട്രാവൽ വീക്ക് അവതരിപ്പിച്ചു

airtel

 കൊച്ചി : ഉത്സവ, ശൈത്യകാല യാത്രാ സീസണിന് മുന്നോടിയായി എയർടെൽ 2026 നവംബർ 19 മുതൽ 25 വരെ എയർടെൽ ആപ്പിൽ എയർടെൽ ട്രാവൽ വീക്ക് ആരംഭിച്ചു. ഇതിലൂടെ, അന്താരാഷ്ട്ര റോമിങ്, വിസ സഹായം, ഫോറെക്‌സ് പോലുള്ള ആനുകൂല്യങ്ങൾ ഒരു പ്ലാറ്റ്‌ഫോമിൽ ലഭിക്കും.എയർടെൽ ട്രാവൽ വീക്കിൽ തിരഞ്ഞെടുത്ത 1000 പ്രീപെയ്ഡ്, 1000 പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര റോമിങ് പായ്ക്കിൽ 10% ഡിസ്‌കൗണ്ട് ലഭിക്കും.സൗജന്യ അന്താരാഷ്ട്ര യാത്ര സമ്മാനമായി ലഭിക്കുന്ന ഔട്ട് ഓഫ് ഓഫീസ് കോൺടെസ്റ്റിൽ പങ്കെടുക്കുന്നതിനായി ഉപഭോക്താക്കൾക്ക് ക്രിയാത്മകമായ ഔട്ട്-ഓഫ്-ഓഫീസ് ഇമെയിൽ സമർപ്പിക്കാവുന്നതാണ്. രണ്ട് ഭാഗ്യശാലികൾക്ക് അവരുടെ സ്വപ്ന അവധിക്കാലം യാഥാർത്ഥ്യമാക്കാൻ അവസരം ലഭിക്കും.

 ഏഷ്യയിലെ നിശ്ചിത സ്ഥലങ്ങളിലേക്ക് അറ്റ്‌ലിസ് വഴി വിസയ്ക്കായി അപേക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് 100% വരെ, പരമാവധി 4000 രൂപ, ഇളവ് ലഭിക്കാൻ അവസരമുണ്ട്.യാത്രയിലെ പണമിടപാടുകൾക്കായി ഉപഭോക്താക്കൾക്ക് സീറോ മാർക്കപ്പും സൗജന്യ ഡെലിവറിയുമുള്ള നിയോ മൾട്ടികറൻസി കാർഡ് സ്വന്തമാക്കാം. യാത്രയ്ക്കമുമ്പായി വിദേശ കറൻസി അറേഞ്ച് ചെയ്യുന്നത് എളുപ്പത്തിലാക്കുന്നതിനായി അവർക്ക് പ്രിഫറൻഷ്യൽ നിരക്കുകളിലെ നിയോ ഫോറെക്‌സ് ക്യാഷ് വീട്ടിൽ എത്തിച്ചുനൽകുന്ന സേവനവും സ്വന്തമാക്കാം.

 വ്യക്തിഗതമായ യാത്രാ ആസൂത്രണം വാഗ്ദാനം ചെയ്യുന്ന ബ്രൂയ്‌സ്ഡ് പാസ്‌പോർട്ട്‌സുമായും എയർടെൽ കൈകോർക്കുന്നു. അഞ്ച് ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് തങ്ങളുടെ യാത്രാ പ്ലാനുകൾക്കും മുൻഗണനകൾക്കും അനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനായി ബ്രൂയ്‌സ്ഡ് പാസ്‌പോർട്ട്‌സിലെ യാത്രാ-വിദഗ്ദ്ധരായ ജീവനക്കാരുമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താൻ അവസരം ലഭിക്കും.എയർടെൽ ഉപഭോക്താക്കൾക്ക് എക്‌സ്‌ക്ലൂസീവ് യാത്രാ ആനുകൂല്യങ്ങൾ നേടാനും അവസരം ഉണ്ട്. 250 ഉപഭോക്താക്കൾക്ക് കോൺടെ നാസ്റ്റ് ട്രാവലറിന്റെ എക്‌സ്‌ക്ലൂസീവ് മെർക്കൻഡൈസിനോട്‌ കൂടിയ വാർഷിക സബസ്‌ക്രിപ്ഷൻ ലഭിക്കും. കൂടാതെ, എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും 10 ക്യൂറേറ്റഡ് സിറ്റി ഗൈഡുകളും സൗജന്യമായി ലഭിക്കും. 500 ഭാഗ്യശാലികളായ എയർടെൽ ഉപഭോക്താക്കൾക്ക് 500 രൂപയുടെ ആമസോൺ വൗച്ചറുകളും ലഭിക്കും.എയർടെൽ ആപ്പിൽ 2026 നവംബർ 19 മുതൽ 25 വരെ എയർടെൽ ട്രാവൽ വീക്ക് നടക്കും.

 ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഉപഭോക്താക്കൾ എയർടെൽ ആപ്പ് സന്ദർശിച്ച് ട്രാവൽ വീക്ക് തിരയണം- തുടർന്ന് https://i.airtel.in/ir_travelweekpr-ൽ ഓഫറിനായി രജിസ്റ്റർ ചെയ്യുകയും ഒരു ലളിതമായ ചോദ്യത്തിന് ഉത്തരം നൽകുകയും വേണം. വിജയികളാകുന്നവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.

Tags