തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ ആഡംബര ഹോട്ടൽ നിർമിക്കാൻ അദാനി എയർപോർട്ട് ഹോൾഡിംഗിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ 136 കോടി രൂപ ചെലവിൽ ആഡംബര ഹോട്ടൽ നിർമിക്കാൻ അദാനി എയർപോർട്ട് ഹോൾഡിംഗിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. 8,000 ചതുരശ്ര അടിയിൽ 240 റൂമുകളുള്ള ഹോട്ടൽ നിർമിക്കാനാണ് പദ്ധതി. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളത്തിലെ നിലവിലുള്ള പാർക്കിംഗ് ഏരിയയിലാണ് ആധുനിക സൗകര്യങ്ങളുള്ള ഹോട്ടൽ വരുന്നത്. നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ 1,300 കോടി രൂപയുടെ സിറ്റി സൈഡ് ഡവലപ്മെന്റ് അദാനി ഗ്രൂപ്പ് നടത്തിവരികയാണ്.
tRootC1469263">ഇതിന്റെ ഭാഗമായാണ് ചാക്കയിലുള്ള അന്താരാഷ്ട്ര ടെർമിലിന് മുൻവശത്ത് ഹോട്ടൽ നിർമിക്കുന്നത്. ഈ ഭൂമി 2021ൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് 2021ൽ അദാനി ഗ്രൂപ്പിന് കൈമാറിയത്. അഞ്ച് നിലകളിലായിരിക്കും കെട്ടിട നിർമാണം. രണ്ട് നിലകളിലായി ഭൂഗർഭ പാർക്കിംഗ് സൗകര്യവും ഒരുക്കും.
.jpg)


