ടെലികോം മേഖലയിൽ നിന്ന് പിന്മാറി അദാനി ഗ്രൂപ്പ്

adani
adani

മുംബൈ: അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി. മൂന്ന് വർഷം മുൻപ് ലേലത്തിൽ സ്വന്തമാക്കിയ 5 ജി സ്‌പെക്ട്രം അദാനി ഗ്രൂപ്പിലെ അദാനി ഡേറ്റ നെറ്റ്‌വർക്‌സ് ഭാരതി എയർടെൽ ഗ്രൂപ്പ് ഏറ്റെടുത്തു. സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെലും ഉപകമ്പനിയായ ഭാരതി ഹെക്‌സാകോമും ചേർന്നാണ് സ്‌പെക്ട്രം ഏറ്റെടുക്കുന്നത്.

tRootC1469263">

അപ്രതീക്ഷിതമായാണ് 2022 ൽ നടന്ന 5ജി സ്പെക്ട്രം ലേലത്തിലേക്ക് അദാനി ഗ്രൂപ്പ് രംഗപ്രവേശം ചെയ്തത്. രാജ്യത്തെ മുൻനിര വ്യവസായ സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ 5ജി രംഗത്തേക്കുള്ള വരവ് ജിയോ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ 100 കോടി മാത്രം കെട്ടിവെച്ചാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുത്തത്. 212 കോടി രൂപ ചെലവിട്ട് 26 ജിഗാഹെർട്‌സ് ബാൻഡിലുള്ള 400 മെഗാഹെർട്‌സ് സ്‌പെക്ട്രമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്.

Tags