75 മണിക്കൂര്‍ പറക്കാന്‍ 7.5 ലക്ഷം; പൈലറ്റ്മാര്‍ക്ക് ശമ്പളവര്‍ധനവുമായി സ്‌പൈസ് ജെറ്റ്
May 24, 2023, 20:18 IST

പൈലറ്റുമാര്‍ക്ക് ശമ്പളവര്‍ധന പ്രഖ്യാപിച്ച് പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ് ജെറ്റ്. പൈലറ്റ്മാരുടെ ശമ്പളം 7.5 ലക്ഷം രൂപയായാണ് സ്‌പൈസ് ജെറ്റ് ഉയര്‍ത്തിയത്. 18 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ വേളയിലാണ് പുതിയ പ്രഖ്യാപനം.
75 മണിക്കൂര്‍ പറക്കലിനുള്ള പ്രതിമാസശമ്പളമാണ് 7.5 ലക്ഷം രൂപയെന്നും, ക്യാപ്റ്റന്‍മാര്‍ക്ക് കാലാവധിയുമായി ബന്ധപ്പെട്ട ലോയല്‍റ്റി റിവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.
2023 മെയ് 16 മുതല്‍ പുതിയ ശമ്പളനിരക്ക് പ്രാബല്യത്തില്‍ വന്നു. ശമ്പളത്തിന് പുറമെ ക്യാപ്റ്റന്‍മാര്‍ക്ക് പ്രതിമാസം 1,00,000 രൂപവരെ പ്രതിമാസ ലോയല്‍റ്റി റിവാര്‍ഡ് നല്‍കുമെന്നും സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍ പ്രഖ്യാപിച്ചു. സ്‌പൈസ് ജെറ്റിന്റെ പതിനെട്ടാം വാര്‍ഷികാഘോഷ ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം.