376 മില്ല്യൺ എയർടെൽ ഉപഭോക്താക്കൾക്ക് ഡുവോലിംഗോ സൗജന്യമായി ലഭിക്കും

airtel

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ മൊബൈൽ പഠന പ്ലാറ്റ്‌ഫോമായ ഡുവോലിംഗോ എയർടെല്ലിന്റെ 376 മില്ല്യൺ ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. ലോകത്തിലെ ഏറ്റവും ജനപ്രിയ ഭാഷാ പഠന പ്ലാറ്റ്‌ഫോമാണ് ഡുവോലിംഗോ. ഭാഷ കൂടാതെ, ചെസ്സ്, കണക്ക്, സംഗീതം എന്നിവയും എയർടെൽ ഉപഭോക്താക്കൾക്ക് ഡുവോലിംഗോയിലൂടെ സൗജന്യമായി പഠിക്കാം. എഐ അധിഷ്ഠിത ഫീച്ചറുകൾ പഠനം എളുപ്പമാക്കുന്നു.

എയർടെല്ലും ഡുവോലിംഗോയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് പ്രീമിയം ആഡ്-ഫ്രീ പഠന സൗകര്യം ലഭിക്കും. തത്സമയ പഠന പരിശീലനവും വ്യക്തിഗതമാക്കിയ എക്സ്സർസൈസുകളും കൂടാതെ തെറ്റുകൾ തിരുത്തി പഠിക്കാനുള്ള സൗകര്യവും ഡുവോലിംഗോയിൽ ലഭ്യമാണ്.

എയർടെല്ലിന്റെ മൊബൈൽ, വൈ-ഫൈ, ഡിടിഎച്ച് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ആവശ്യമില്ലാതെ എയർടെൽ ആപ്പിലൂടെ സൂപ്പർ ഡുവോലിംഗോ സബസ്‌ക്രിപ്ഷൻ സ്വന്തമാക്കാം.

Tags