ഡൽഹിയിലെ അഞ്ച് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, വിദ്യാലയങ്ങൾ അടച്ചു
Updated: Sep 15, 2026, 15:48 IST
അഞ്ച് സ്കൂളുകൾക്ക് സന്ദേശം എത്തി. ഭീഷണിയെ തുടർന്ന് സ്കൂളുകൾ അടച്ചു.
ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. അഞ്ച് സ്കൂളുകൾക്ക് സന്ദേശം എത്തി. ഭീഷണിയെ തുടർന്ന് സ്കൂളുകൾ അടച്ചു.
സ്ഥലത്ത് പോലീസ്, ബോംബ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. പരീക്ഷകൾ നടക്കുന്നതിനിടെയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇ മെയിലുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി.
.jpg)

