വെസ്പയ്ക്ക് 80 വയസ്സ്; ആഘോഷം റോമിൽ

Vespa

കൊച്ചി: ഇതിഹാസ സ്‌കൂട്ടറായ വെസ്പയ്ക്ക് 80 വയസ്സാകുന്നതിന്റെ ആഘോഷം റോമിൽ നടക്കും. ഈ മാസം 25 മുതൽ 28 വരെയാണ് നാല് ദിവസത്തെ വെസ്പ റോമ 2026- ഇതിഹാസത്തിന്റെ 80 വർഷങ്ങൾ എന്ന ആഘോഷം നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ ലോകമെമ്പാടുനിന്നും വെസ്പ ഉടമകൾ സ്‌കൂട്ടറുമായി റോമിലെത്തും. 60 രാജ്യങ്ങളിൽനിന്നുള്ള വെസ്പക്കാർ റോമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 ഉടമകൾ അല്ലാത്ത വെസ്പ പ്രേമികൾക്കും വെസ്പ റോമ 2026-ൽ പങ്കെടുക്കാം. ഇതുവരെ വിപണിയിലെത്തിയിട്ടുള്ള എല്ലാ വെസ്പ മോഡലുകളുമായി വെസ്പ ക്ലബ് അംഗങ്ങൾ റോമിൽ എത്തുന്നുണ്ട്. പാട്ടും മത്സരങ്ങളും പ്രദർശനങ്ങളും നാല് ദിവസത്തെ ആഘോഷത്തിൽ ഉണ്ടാകും. എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഏകദേശം 20 മില്ല്യൺ സ്‌കൂട്ടറുകൾ നഗര തെരുവുകളിൽ ജീവനും നിറവും പകരുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

Tags