ടിവിഎസ് എൻടോർക്ക് 125 സൂപ്പർ സോൾജ്യർ എഡിഷൻ പുറത്തിറക്കി

TVSNTORQ125SuperSoldierEdition
TVSNTORQ125SuperSoldierEdition

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിർമാണരംഗത്തെ ആഗോള പ്രമുഖരായ ടിവിഎസ് മോട്ടോർ കമ്പനി, പുതിയ ടിവിഎസ് എൻടോർക്ക് 125 സൂപ്പർ സോൾജ്യർ എഡിഷൻ പുറത്തിറക്കി. മാർവൽ അവഞ്ചേഴ്സ് സൂപ്പർ സ്ക്വാഡ് സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണിത്. മാർവൽ സൂപ്പർഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2022ൽ ടിവിഎസ് എൻടോർക്ക് സൂപ്പർ സ്ക്വാഡ് നിരയുടെ ഭാഗമായി ആദ്യം അവതരിപ്പിച്ച ക്യാപ്റ്റൻ അമേരിക്ക എഡിഷൻ രാജ്യത്തുടനീളമുള്ള മാർവൽ ആരാധകരുടെ മനം കവർന്നിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ അമേരിക്കയുടെ ധീരമായ പുനർസൃഷ്ടിയായ സൂപ്പർ സോൾജ്യർ എഡിഷൻ ജെൻ സീ റൈഡർമാരെ ആകർഷിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഡിസൈനിലും കളർ സ്കീമിലും ആകർഷകമായ മാറ്റമാണ് ഇതിനായി വരുത്തിയിരിക്കുന്നത്.

tRootC1469263">

ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത്-കണക്റ്റഡ് സ്മാർട്ട് സ്കൂട്ടറാണ് (സമാർട്ട്കണക്ട്) ടിവിഎസ് എൻടോർക്ക് 125. ഉയർന്ന പ്രകടനത്തിനും, ആകർഷകമായ രൂപഭംഗിക്കും, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾക്കും പേരുകേട്ട എൻടോർക്ക് 125 റൈഡർമാരുടെ ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് കൂടിയാണ്.

പുതിയ ടിവിഎസ് എൻടോർക്ക് 125 സൂപ്പർ സോൾജ്യർ എഡിഷന് 98,117 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. ഈ മാസം മുതൽ എല്ലാ ടിവിഎസ് മോട്ടോർ കമ്പനി ഡീലർഷിപ്പുകളിലും പുതിയ മോഡൽ ലഭ്യമാകും.

Tags