ഇന്ത്യയിലെ ആദ്യ ഫ്ലെക്സ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ ഓൾ-ന്യൂ ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ച് ടൊയോട്ട

Toyota

കൊച്ചി: ഇന്ത്യയിലെ ആദ്യ ഫ്ലെക്സ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ ഓൾ-ന്യൂ ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. ഇ20 മുതൽ ഇ85 വരെയുള്ള ഏത് എഥനോൾ മിശ്രിത പെട്രോളിലും പ്രവർത്തിക്കാനുള്ള സൗകര്യവും സ്വയം ചാർജ് ചെയ്യുന്ന സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുമിപ്പിക്കുന്നതാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷത. 

ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച ടൊയോട്ടയുടെ ടി.എൻ.ജി.എ. 2.0 ലിറ്റർ ഫ്ലെക്സ്-ഫ്യുവൽ എൻജിനും അഞ്ചാം തലമുറ സ്ട്രോങ് ഹൈബ്രിഡ് ഇ-ഡ്രൈവ് സംവിധാനവുമാണ് വാഹനത്തിന് കരുത്തേകുന്നത്. പുതുക്കിയ ഫ്രണ്ട് ഗ്രിൽ, എൽ.ഇ.ഡി. ലൈറ്റുകൾ, പ്രീമിയം ഇന്റീരിയർ, ഏഴ്, എട്ട് സീറ്റ് വകഭേദങ്ങൾ, പവർഡ് ഒട്ടോമൻ രണ്ടാം നിര സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും പുതിയ മോഡലിലുണ്ട്. എക്‌സ്‌ഷോറൂം വില 19.99 ലക്ഷം മുതൽ  31.99 ലക്ഷം രൂപയാണ്. വാഹനത്തിന്റെ ബുക്കിങ് തുടങ്ങി.

12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും ഡിജിറ്റൽ മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയും, ടൊയോട്ട ഐ-കണക്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഒമ്പത് സ്പീക്കർ ജെ.ബി.എൽ. ഓഡിയോ സംവിധാനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ടൊയോട്ട സേഫ്റ്റി സെൻസ് 3.0, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. വി.എക്സ്. ഹൈബ്രിഡ്, സെഡ്.എക്സ്. ഹൈബ്രിഡ് മോഡലുകളോടൊപ്പം ജി ഹൈബ്രിഡ്, ജി.എക്സ്. ഹൈബ്രിഡ് എന്നീ പുതിയ വകഭേദങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ മൈക്ക, സിൽവർ മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക എന്നീ അഞ്ച് നിറങ്ങളിൽ ലഭ്യമാകും. 

Tags