സറണ്ടർ: സ്‌കോഡയും റിഷഭും കൈകോർത്ത് പ്രചരണവീഡിയോ

RishabRikhiram

കൊച്ചി: പുതിയ കോഡിയാഖ് ആർഎസിന്റെ അവതരണത്തോടനുബന്ധിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യയും സിതാർ മാന്ത്രികൻ റിഷഭ് റിഖിറാം ശർമ്മയും കൈകോർക്കുന്നു. കോഡിയാഖ് ആർഎസിന്റെ പ്രചരണാർത്ഥം പുറത്തിറക്കിയ സറണ്ടർ എന്ന വീഡിയോയിലാണ് സ്‌കോഡയും റിഷഭും കൈകോർത്തത്.

സ്‌കോഡയുടെ പ്രകടന ദൃശ്യങ്ങളും റിഷഭിന്റെ സിതാർ സംഗീതവും ഇഴചേർന്നുള്ള, ഡ്രൈവിങ്ങിന്റേയും സംഗീതത്തിന്റേയും മാസ്റ്റർക്ലാസായ പ്രചരണ വീഡിയോ പരമ്പരാഗത വാഹന ലോഞ്ച് പ്രചരണനിയമങ്ങളെ തകർക്കുന്നു.

സ്‌കോഡ ഓട്ടോ മുമ്പ് അവതരിപ്പിച്ച ഒക്ടേവിയ ആർഎസ് പ്രചരണ വീഡിയോ വൈറൽ വിജയം ആയിരുന്നു. ഈ വീഡിയോയിലും റിഷഭ് സ്‌കോഡയുമായി സഹകരിച്ചിരുന്നു.

എല്ലാവിധ ഭൂപ്രദേശങ്ങളുടെമേലും മേധാവിത്വം പുലർത്തി മുന്നേറുന്ന കോഡിയോഖ് ആർഎസിന്റെ ദൃശ്യങ്ങൾക്കൊപ്പം റിഷഭ് തന്റെ പുതുതലമുറ ഇലക്ട്രിക് സിത്താറായ സിത്താരയിലൂടെ അദ്ദേഹത്തിന്റെ പ്രശസ്തമായ ബേണിങ് ഗാട്ട് എന്ന സംഗീതശിൽപത്തിനും ജീവൻ നൽകുന്നു.

വാഹനത്തിന്റെ പരസ്യത്തെ ദൃശ്യ, സംഗീത കലാരൂപമാക്കി മാറ്റുന്ന സിനിമാറ്റിക് മെഡിറ്റേഷനാണ് സറണ്ടർ എന്ന പ്രചരണചിത്രം. ഇന്ത്യയിലെ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെ ഒഴുകി നീങ്ങി നഗര വീഥികളിലെത്തുന്ന കോഡിയാഖ് ആർഎസിനൊപ്പം റിഷഭും അദ്ദേഹത്തിന്റെ സംഗീതവും യാത്ര ചെയ്യുന്നു.

ഇന്ത്യയിൽ ആർഎസ് ബാഡ്ജ് വഹിക്കുന്ന ആദ്യ സ്‌കോഡ എസ് യു വി ആണ് കോഡിയാഖ് ആർഎസ്. 1975-ൽ സ്‌കോഡ 130 ആർഎസിൽനിന്നാണ് ആർഎസ് ബാഡ്ജിന്റെ ചരിത്രം ആരംഭിക്കുന്നത്. 1977-ലെ റാലി മോണ്ടി കാർലോയിൽ പോഡിയം ഫിനിഷ് ചെയ്ത സ്‌കോഡ 130 ആർഎസ് യൂറോപ്യൻ ടൂറിങ് കാർ ചാമ്പ്യഷിപ്പുകളിലും മേധാവിത്വം പുലർത്തിയിരുന്നു.

റേസിങ് ട്രാക്കിൽനിന്നും പൊതുനിരത്തിലേക്ക് ആദ്യമായി ആർ എസ് എത്തിയത് 2000-ൽ ഒക്ടേവിയയിലൂടെയാണ്. 2004-ൽ അത് ഇന്ത്യയിലുമെത്തി. നാലാം തലമുറ ഒക്ടേവിയ ആർഎസ് 2025-ൽ വിപണിയിലെത്തി. ഇപ്പോൾ ആർഎസിന്റെ പൈതൃകം കോഡിയാഖ് ആർഎസിലൂടെ തുടരുന്നു.

സ്‌കോഡ കോഡിയാഖ് ആർഎസിലൂടെ ആധുനിക 4X4 ശേഷിയും അത്യാഢംബരവും  50 വർഷത്തെ ട്രാക്കിലൂടെ ഉരുത്തിരിഞ്ഞ ആർഎസ് എഞ്ചിനീയറിങ്ങും 125 വർഷത്തെ മോട്ടോർസ്‌പോർട്ട് മേധാവിത്വവുമായും ഇഴുകിച്ചേരുന്നു.

Tags