2026-ലും റെക്കോർഡ് വിൽപന തുടർന്ന് സ്‌കോഡ

skoda

തിരുവനന്തപുരം: 2025-ലെ വിൽപനയുടെ താളം 2026-ലും തുടർന്ന് സ്‌കോഡ. തുടർച്ചയായി രണ്ടാം വർഷവും സ്‌കോഡ വർഷത്തിന്റെ ആദ്യ പകുതിയിൽ റെക്കോർഡ് വിൽപന കൈവരിച്ചു. ഈ വർഷം ആദ്യ പകുതിയിൽ 38,894 കാറുകൾ വിറ്റു. കഴിഞ്ഞ വർഷത്തെ ഇതേകാലയളവിലെ വിൽപനയിൽനിന്നും 7.5% കൂടുതലാണിത്.

കമ്പനിയുടെ ഇന്ത്യയിലെ 25 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡാണ് 2025-ലെ ആദ്യ പകുതിയിൽ സ്‌കോഡ കുറിച്ചിരുന്നത്. ഈ വർഷം ആ റെക്കോർഡും മറികടന്നു.

സ്‌കോഡ ബ്രാൻഡിനുമേൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസം വളരുന്നതിനെ സൂചിപ്പിക്കുന്നതാണ് റെക്കോർഡ് കുറിച്ചുള്ള അർധവാർഷിക വിൽപനയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

Tags