സ്‌കൂട്ടിന്റെ സ്‌പൈഡർമാൻ തീമാറ്റിക് ഫ്‌ളൈറ്റ് സർവീസ് ആരംഭിച്ചു

scootspiderman

തിരുവനന്തപുരം: സിങ്കപ്പൂർ എയർലൈൻസിന്റെ ബജറ്റ് വിമാന സർവീസായ സ്‌കൂട്ട് സോണി പിക്‌ചേഴ്‌സിന്റെ സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ തീമിലെ വിമാനം അവതരിപ്പിച്ചു. സ്‌കൂട്ടിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായ കാൽവിൻ ചാനിന്റെ അധ്യക്ഷതയിൽ സോണി പിക്‌ചേഴ്‌സിന്റേയും മറ്റ് ഏവിയേഷൻ പങ്കാളികളുടെ പ്രതിനിധികളുടേയും സാന്നിദ്ധ്യത്തിൽ സിങ്കപ്പൂരിലെ ചാങി എയർപോർട്ടിലാണ് തീമാറ്റിക് വിമാന അവതരണം നടന്നത്.

ഈ തീമാറ്റിക് വിമാനം ജൂൺ 30ന് സിങ്കപ്പൂരിൽനിന്നും ടോക്കിയോയിലേക്ക് സർവീസ് നടത്തി.സ്‌കൂട്ടിന്റെ എയർബസ് എ321 നിയോ, ബോയിങ് 787 ഡ്രീംലൈനിർ എന്നീ രണ്ട് വിമാനങ്ങളിലാണ് സ്‌പൈഡർമാൻ തീമാറ്റിക് എക്‌സ്പീരിയൻസ് യാത്രക്കാർക്ക് ലഭിക്കും.  

ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, ഫിലിപ്പൈൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് തീംഡ് ഫ്‌ളൈറ്റുകൾ സർവീസ് നടത്തുന്നത്.യാത്രക്കാർക്ക് സോണി പിക്‌ചേഴ്‌സിന്റെ സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയിൽനിന്നുള്ള സംഗീതം ആസ്വദിക്കുന്നതിനൊപ്പം ബോർഡിങ് സമയത്ത് സ്‌പൈഡർമാനിൽനിന്നുള്ള പ്രത്യേക സ്വാഗത സന്ദേശവും ലഭിക്കും. കൂടാതെ, സ്‌കൂട്ടീസ് എന്നറിയപ്പെടുന്ന സ്‌കൂട്ടിന്റെ കാബിൻ ക്രൂ അംഗങ്ങൾ യാത്രക്കാർക്കായി പ്രത്യേക തീംഡ് ആക്ടിവിറ്റികളും നടത്തും.

2026 സെപ്തംബർ 13 വരെയാണ് തീംഡ് ഫ്‌ളൈറ്റുകൾ സർവീസ് നടത്തുന്നത്. ടിക്കറ്റുകൾ സ്‌കൂട്ടിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, വീചാറ്റ് മിനി പ്രോഗ്രാം എന്നിവയിലൂടെ വാങ്ങാവുന്നതാണ്.
 

Tags