റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 എന്നിവയ്ക്ക് പുതിയ അപ്‌ഗ്രേഡുകൾ

g


Dear Sir / Madam

New variants of the Royal Enfield’s immensely successful parallel twin motorcycles, the Interceptor 650 and the Continental GT 650 have been announced. Loved by enthusiasts all over the world for their authenticity and fun riding experience since 2018, the upgrades in the Interceptor and Continental GT 650 come in stunning new colourways and with enhanced functional and ergonomic features.

Please find attached a press release with more details. Requesting you to kindly publish the news in your esteemed media.
Thanks and Regards
Vishnupriya S / 8848754948
Siyahi - The Content & PR People

Malayalam Press Releaseകൊച്ചി, മാർച്ച് 17: റോയൽ എൻഫീൽഡിന്റെ വൻ വിജയം നേടിയ ട്വിൻ മോട്ടോർ സൈക്കിളുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി  650 എന്നിവയ്ക്ക് പുതിയ അപ്പ്ഗ്രേഡുകൾ പ്രഖ്യാപിച്ചു. ആധികാരികതയ്ക്കും രസകരമായ റൈഡിംഗ് അനുഭവത്തിനും 2018 മുതൽ ലോകമെമ്പാടുമുള്ള മോട്ടോർ സൈക്കിൾ പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞ ഈ മോട്ടോർസൈക്കിൾ മോഡലുകൾ പുതിയ നിറങ്ങളിലും, ഒപ്പം മെച്ചപ്പെടുത്തിയ പ്രവർത്തനപരവും എർഗണോമിക് സവിശേഷതകളുമായാണ് എത്തുന്നത്.

ബ്ലാക്ക് റേ, ബാഴ്‌സലോണ ബ്ലൂ എന്നീ രണ്ട് ബ്ലാക്ക്ഡ്-ഔട്ട് വേരിയന്റുകളും പുതിയ കസ്റ്റം ഡ്യുവൽ കളർ ആയ ബ്ലാക്ക് പേൾ, സോളിഡ് കളർ സീരീസിലെ കാലി ഗ്രീൻ എന്നിവയുൾപ്പെടെ ഇന്റർസെപ്റ്റർ 650 നാല് പുതിയ നിറങ്ങളിൽ ലഭ്യമാകും. കോണ്ടിനെന്റൽ ജി ടി  650-ൽ, റോയൽ എൻഫീൽഡ് സ്ലിപ്പ്സ്ട്രീം ബ്ലൂ, അപെക്സ് ഗ്രേ എന്നീ രണ്ട് പുതിയ ബ്ലാക്ക്ഡ് ഔട്ട് പതിപ്പുകൾ അവതരിപ്പിച്ചു. മിസ്റ്റർ ക്ലീൻ, ഡക്‌സ് ഡ്യൂലക്‌സ്, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, റോക്കർ റെഡ് എന്നീ ഏറെ ജനപ്രീതി നേടിയവയും ഇവയ്ക്കൊപ്പം ലഭ്യമാകും. മെച്ചപ്പെടുത്തിയ സീറ്റ് സൗകര്യം, പുതിയ സ്വിച്ച് ഗിയർ, യുഎസ്ബി ചാർജിംഗ് പോർട്ട്, തികച്ചും പുതിയ എൽഇഡി ഹെഡ്‌ലാമ്പ് എന്നിവ പോലുള്ള സവിശേഷതകളുമായാണ് എല്ലാ പുതിയ നിറങ്ങളിലുമുള്ള വാഹനങ്ങൾ എത്തുന്നത് . 

ഇന്റർസെപ്റ്ററിലെയും കോണ്ടിനെന്റൽ ജി ടി യിലെയും പുതിയ ബ്ലാക്ക്ഡ് ഔട്ട് വേരിയന്റുകളിൽ ബ്ലാക്ക്ഡ്-ഔട്ട് എഞ്ചിൻ എക്‌സ്‌ഹോസ്റ്റ് ഭാഗങ്ങൾ എന്നിവ അവതരിപ്പിക്കും. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 എന്നിവയുടെ ബ്ലാക്ക്ഡ്-ഔട്ട് വേരിയന്റുകളിൽ സ്റ്റാൻഡേർഡായി വരുന്ന കാസ്റ്റ് അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളും ഈ മോട്ടോർസൈക്കിളുകൾക്ക്  കൂടുതൽ ജനപ്രീതി നൽകും.

"ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി  650 എന്നിവ റൈഡിംഗിൽ ആഗോളതലത്തിൽ ഏറെ ജനപ്രീതി നേടിക്കഴിഞ്ഞു. പുതിയ നിറങ്ങളിൽ, സവിശേഷമായ അപ്പ്ഗ്രേഡുകളോടെ  അവതരിപ്പിക്കുന്ന പുതിയ വേരിയന്റുകളും ഈ ജനപ്രീതി വർധിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പുതിയ ഫംഗ്ഷണൽ അപ്‌ഗ്രേഡുകൾ രസകരവും ആസ്വാദ്യകരവുമായ റൈഡിംഗ് അനുഭവം നൽകും,” 650 ട്വിൻ മോട്ടോർസൈക്കിളുകളുടെ പുതിയ നിറങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് റോയൽ എൻഫീൽഡ് സിഇഒയായ  ബി. ഗോവിന്ദരാജൻ പറഞ്ഞു.

2018 സെപ്റ്റംബറിൽ പുറത്തിറക്കിയത് മുതൽ, 650 ട്വിൻസ് ആഗോളതലത്തിൽ മോട്ടോർസൈക്കിൾ പ്രേമികളുടെ മികച്ച സ്വീകാര്യത നേടുകയും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്രാൻഡിന്റെ ആഗോള വിപുലീകരണത്തിലും വിജയത്തിലും നിർണായക പങ്കുവഹിക്കുകയും ചെയ്തു. എം സി എൻ 'റെട്രോ മോട്ടോർസൈക്കിൾ ഓഫ് ദ ഇയർ' പോലുള്ള നിരവധി അവാർഡുകൾ തുടർച്ചയായ രണ്ടു തവണയും നേടിക്കൊണ്ട് ലോകമെമ്പാടുമുള്ള വാഹന പ്രേമികളുടെ ഹൃദയത്തിൽ ഒരു മികച്ച റോഡ്‌സ്റ്ററായ ഇന്റർസെപ്റ്റർ 650 മുദ്ര പതിപ്പിച്ചു. കോണ്ടിനെന്റൽ ജി ടി 650 ലോകമെമ്പാടുമുള്ള കഫേ റേസിംഗ് സംസ്കാരത്തിന്റെ മുദ്രയായി വളർന്നു.

2023 മാർച്ച് 16-ന് ഇന്ത്യയിലെ എല്ലാ റോയൽ എൻഫീൽഡ് സ്റ്റോറുകളിലും 650 ട്വിൻസിന്റെ നവീകരിച്ച ശ്രേണി ബുക്കിംഗിന് ലഭ്യമാകും. ഇന്റർസെപ്റ്റർ 650-ന്  3,03,000  രൂപ, കോണ്ടിനെന്റൽ ജി ടി  650-ന് 3,19,000 രൂപ എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില.

Share this story