ആഭ്യന്തര വിപണിയിൽ 100 ശതമാനം വളർച്ച നേടി നിസാൻ
Oct 5, 2026, 20:10 IST
കൊച്ചി: സെപ്തംബർ മാസത്തിലെ വാഹന വിൽപ്പനയിൽ ആഭ്യന്തര വിപണിയിൽ 100 ശതമാനം വളർച്ച നേടി നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആഭ്യന്തര വിപണിയിൽ സെപ്തംബർ മാസം 3300 യൂണിറ്റ് വിറ്റഴിച്ചു. 2025ൽ ഇതേ കാലയളവിൽ 1625 യൂണിറ്റാണ് വിറ്റത്. ഇതേ കാലയളവിൽ 6725 യൂണിറ്റുകൾ വിദേശത്തേക്ക് കയറ്റി അയച്ചതോടെ, സെപ്തംബറിലെ മൊത്ത വിൽപ്പന 10,025 ആയി.ടെക്ടൺ, മാഗ്നൈറ്റ്, ഗ്രാവൈറ്റ് എന്നീ വാഹനങ്ങൾക്കുണ്ടായ ആവശ്യകതയും ഡീലർനെറ്റ് വർക്കിന്റെ വികസനവും വിൽപ്പനക്ക് ആക്കം കൂട്ടി
.jpg)


