മഹീന്ദ്ര മാനുലൈഫ് ഇന്നൊവേഷൻ ഓപ്പർച്യുണിറ്റീസ് ഫണ്ട് ആരംഭിച്ചു

Mahindra Manulife Innovation

കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാൻസ്), മാനുലൈവ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് (സിംഗപ്പൂർ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമായ മഹീന്ദ്ര മാനുലൈഫ് മ്യൂച്വൽ ഫണ്ട് ദീർഘകാല വളർച്ചാ അവസരങ്ങൾ ലക്ഷ്യമിട്ടുള്ള ഓപ്പൺ-എൻഡ് ഇക്വിറ്റി സ്‌കീമായ മഹീന്ദ്ര മാനുലൈഫ് ഇന്നൊവേഷൻ ഓപ്പർച്യുണിറ്റീസ് ഫണ്ട് ആരംഭിച്ചു. പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) ഈ മാസം 9ന് ആരംഭിച്ച് 23ന് അവസാനിക്കും. ഫെബ്രുവരി 2 മുതൽ തുടർച്ചയായ വിൽപ്പനയ്ക്കും വാങ്ങലിനും വേണ്ടി ഈ സ്‌കീം വീണ്ടും തുറക്കും.

tRootC1469263">

 നൂതനകാഴ്ചപ്പാടുകൾ പിന്തുടരുന്ന കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികളിലും പ്രധാനമായും നിക്ഷേപിച്ചുകൊണ്ട് ദീർഘകാല മൂലധന മൂല്യം സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കീർത്തി ദാൽവി (ഫണ്ട് മാനേജർ - ഇക്വിറ്റി), രഞ്ജിത്ത് ശിവറാം രാധാകൃഷ്ണൻ (ഫണ്ട് മാനേജർ ആൻഡ് അനലിസ്റ്റ്) എന്നിവർ ചേർന്നായിരിക്കും ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്.


സാങ്കേതികവിദ്യ, പുതിയ ബിസിനസ് മോഡലുകൾ, വ്യവസായങ്ങളിലുടനീളം ഘടനാപരമായ പരിവർത്തനം എന്നിവയിലൂടെ ഭാവി രൂപപ്പെടുത്തുന്ന കമ്പനികളിലേക്ക് നിക്ഷേപകർക്ക് പ്രവേശനം നൽകുന്നതിനാണ് ഇന്നൊവേഷൻ ഓപ്പർച്യുണിറ്റീസ് ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ആന്റണി ഹെരേഡിയ പറഞ്ഞു.

Tags