12 ലക്ഷം രൂപയില്‍ ഡോള്‍ബി അറ്റ്മോസ് ഫീച്ചറുള്ള എസ്‌യുവിയുമായി മഹീന്ദ്ര

Mahindra launches SUV with Dolby Atmos feature for Rs 12 lakh
Mahindra launches SUV with Dolby Atmos feature for Rs 12 lakh

കൊച്ചി: 12 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ ആരംഭിക്കുന്ന ആദ്യ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം ലഭിക്കുന്ന ലോകത്തിലെ ആദ്യ എസ്.യു.വിയുമായി ഇന്ത്യയിലെ പ്രമുഖ എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്. പുതിയതായി അവതരിപ്പിച്ച എക്‌സ് യുവി 3എക്‌സ്ഒ ആര്‍ഇവിഎക്‌സ് എ, എഎക്‌സ് 5എല്‍, എഎക്‌സ് 7, എഎക്‌സ് 7എല്‍  മോഡലുകളില്‍ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം ലഭിക്കും.

tRootC1469263">

എക്‌സ് യുവി 3എക്‌സ്ഒയുടെ ക്യാബിന്‍ ഘടനയ്ക്ക് അനുസരിച്ച് പ്രത്യേകം ട്യൂണ്‍ ചെയ്ത ആറ് സ്പീക്കര്‍ ഓഡിയോ ലേഔട്ടാണ് ഈ വാഹനത്തിലുള്ളത്. ഏറ്റവും ഉയര്‍ന്ന വകഭേദമായ എഎക്‌സ് 7 എല്‍ വേരിയന്റില്‍ ഒരു അധിക സബ് വൂഫറും ഉണ്ട്. ഡോള്‍ബി അറ്റ്മോസുള്ള എക്‌സ് യുവി 3എക്‌സ്ഒയുടെ ഈ നാല് വേരിയന്റുകളും സെപ്റ്റംബര്‍ പകുതിയോടെ വിതരണം ചെയ്തു തുടങ്ങും.

ഡോള്‍ബി അറ്റ്മോസ് ഫീച്ചര്‍ ചെയ്യുന്ന മഹീന്ദ്രയുടെ നാലാമത്തെ വാഹന ശ്രേണിയാണ് എക്‌സ് യുവി 3എക്‌സ്ഒ. നേരത്തെ ബിഇ6, എക്‌സ്ഇവി 9ഇ ഇ-എസ്യുവികളിലും ഥാര്‍ റോക്സിലുമാണ് ഡോള്‍ബി അറ്റ്മോസുള്ളത്.

മഹീന്ദ്രയുടെ വാഹനങ്ങളില്‍ മികച്ച വിനോദ ആസ്വാദനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡോള്‍ബി ലബോറട്ടറീസുമായി ചേര്‍ന്നാണ് മഹീന്ദ്ര ഈ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ബിസിനസിന്റെ നിയുക്ത പ്രസിഡന്റ് ആര്‍. വേലുസാമി പറഞ്ഞു.

Tags