പുതിയ ബൈക്കുമായി കെ ടി എം


പുതിയ ബൈക്ക് ഇറക്കാനൊരുങ്ങി ഓസ്ട്രിയൻ മോട്ടോർ സൈക്കിൾ കമ്പനിയായ കെ ടി എം.390 എൻഡ്യൂറോ ആർ എന്ന പേരിൽ വരുന്ന പുതിയ ബൈക്ക് ഇന്ത്യയിൽ വെള്ളിയാഴച പുറത്തിറങ്ങും.റോഡിൽ ഓടിക്കാൻ അനുമതിയുള്ള ചുരുക്കം ചില ഡേർട്ട് ബൈക്കുകളിൽ ഒന്നാണ് കെടിഎം 390 എൻഡ്യൂറോ ആർ.
ഹൈവേകളിലും ഓഫ് റോഡിലും ഒരേ പോലെ ഓടാനുള്ള അനുമതി ഉള്ള ബൈക്ക് 90 അഡ്വഞ്ചറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അവതരിപ്പിക്കുന്നത്.ഇന്ത്യൻ വിപണിയിൽ ബെക്കിന് 3,40,000 മുതൽ 3,50,000 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.വാഹനത്തിന്റെ പ്രീ-ബുക്കിംഗ് കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ആരംഭിച്ചിരുന്നു.കെ ടി എം ബൈക്കുകളിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കാണ് 390 എൻഡ്യൂറോ ആർ.159 കിലോഗ്രാമാണ് ഇതിന്റെ ഭാരം.390 അഡ്വഞ്ചറിലെ അതേ എൻജിൻ അണ് 390 എൻഡ്യൂറോ ആറിൽ നൽകിയിരിക്കുന്നത്.കൂടുതൽ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല.