കിയ കണക്റ്റ് സബ്സ്ക്രിപ്ഷൻ പുതുക്കൽ 1 ലക്ഷം കടന്നു

KIA

ന്യൂഡൽഹി: കിയ ഇന്ത്യയുടെ കണക്റ്റഡ് കാർ പ്ലാറ്റ്ഫോമായ ‘കിയ കണക്റ്റ്’ സബ്സ്ക്രിപ്ഷൻ പുതുക്കൽ 1 ലക്ഷം പിന്നിട്ടതായി കമ്പനി അറിയിച്ചു. 30 ശതമാനത്തിലധികം സബ്‌സ്ക്രിപ്ഷൻസും റിന്യൂവൽ രേഖപ്പെടുത്തി. കിയയുടെ സ്മാർട്ട് മൊബിലിറ്റി സേവനങ്ങളിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസവും തുടർച്ചയായ ഉപയോഗവും ഇതിലൂടെ വ്യക്തമാകുന്നു. മൂന്ന് വർഷത്തെ സൗജന്യ കാലാവധി കഴിഞ്ഞ ശേഷവും ഉപഭോക്താക്കൾ ഈ സേവനം തുടരുന്നത് ശ്രദ്ധേയമാണ്.

100-ലധികം ഫീച്ചറുകളുമായി കിയ കണക്റ്റ് ഉപയോക്താക്കൾക്ക് ഫീച്ചറുകൾ, സുരക്ഷ, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തുന്ന സേവനങ്ങൾ നൽകുന്നു. റിമോട്ട് ആക്‌സസ്, റിയൽ-ടൈം വാഹന വിവരങ്ങൾ, സുരക്ഷാ അലർട്ടുകൾ, ഓടിഎ അപ്ഡേറ്റുകൾ തുടങ്ങിയ സവിശേഷതകൾ ദൈനംദിന ഡ്രൈവിംഗ് കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുന്നു. കിയ റിമോട്ട് ഡയഗ്നോസ്റ്റിക്സ്, സറൗണ്ട് വ്യൂ മോണിറ്ററിംഗ്, മൾട്ടിലിംഗ്വൽ വോയ്സ് റെക്കഗ്നിഷൻ, നാവിഗേഷൻ, വെഹിക്കിൾ  മാനേജ്മെന്റ്, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നു.

“ഒരു ലക്ഷം സബ്സ്ക്രിപ്ഷൻ പുതുക്കൽ എന്ന നേട്ടം ഉപഭോക്താക്കളുടെ വിശ്വാസം വ്യക്തമാക്കുന്നു. സൗകര്യവും സുരക്ഷയും നൽകുന്ന കണക്റ്റഡ് സേവനങ്ങൾ ദൈനംദിന ഉപയോഗത്തിൽ കൂടുതൽ പ്രാധാന്യം നേടുന്നു,” എന്ന് കിയ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റായ അതുൽ സൂദ് പറഞ്ഞു.

കിയ കണക്റ്റ് സബ്സ്ക്രിപ്ഷൻ വിവിധ പ്ലാനുകളിൽ ലഭ്യമാണ്. സ്റ്റാൻഡ്എലോൺ പ്ലാൻ 1 വർഷത്തിന് ₹1890, 2 വർഷത്തിന് ₹2890, 3 വർഷത്തിന് ₹3890 എന്ന നിരക്കിലാണ്. ബേസിക് പ്ലാൻ 1 വർഷത്തിന് ₹3590, 2 വർഷത്തിന് ₹5790, 3 വർഷത്തിന് ₹7990. പ്രീമിയം പ്ലാൻ 1 വർഷത്തിന് ₹4690, 2 വർഷത്തിന് ₹6890, 3 വർഷത്തിന് ₹9090 എന്ന നിരക്കിലും ലഭ്യമാണ്.

Tags