കിയാ ബൈബാക്ക് പ്രോഗ്രാം ഐ.സി.ഇ., ഹൈബ്രിഡ്, ഇ.വി. മോഡലുകളിലേക്കും

KIA

ന്യൂഡൽഹി: കിയ ഇന്ത്യ തങ്ങളുട അശ്വേഡ് ബൈബാക്ക് പ്രോഗ്രാം ഐ.സി.ഇ. (പെട്രോൾ, ഡീസൽ, സി.എൻ.ജി.), ഹൈബ്രിഡ്, ഇലക്ട്രിക് വാഹന ശ്രേണികളിലേക്ക് വ്യാപിപ്പിച്ചു. വാഹനത്തിന്റെ ഭാവിമൂല്യത്തിൽ കൂടുതൽ ഉറപ്പും എളുപ്പത്തിൽ വാഹനം മാറ്റിവാങ്ങുന്നതിനുള്ള സൗകര്യവും നൽകുന്നതാണ് പദ്ധതി. 3 കൊല്ലത്തിനുള്ളിൽ വാഹനം കമ്പനിക്കു തിരികെ കൊടുത്താൽ ഐ.സി.ഇ. മോഡലുകൾക്ക് വാങ്ങിയ വിലയുടെ 75 ശതമാനം വരെയും ഇലക്ട്രിക് വാഹനങ്ങൾക്ക് 70 ശതമാനം വരെയും ഉപഭോക്താവിന് തിരികെ ലഭിക്കും.

സോനെറ്റ്, സിറോസ്, ന്യൂ സെൽറ്റോസ്, കാരൻസ്, കാരൻസ് ക്ലാവിസ്, സൊറന്റോ എന്നീ മോഡലുകൾ പദ്ധതിയുടെ പരിധിയിൽ വരും. ഐ.സി.ഇ. വാഹനങ്ങൾക്ക് മൂന്ന്, നാല്, അഞ്ച് വർഷം കാലാവധിയിലും ഇലക്ട്രിക് വാഹനങ്ങൾക്ക് മൂന്ന് അല്ലെങ്കിൽ നാല് വർഷം കാലാവധിയിലും പദ്ധതിയിൽ ചേരാം. പ്രതിവർഷം 10,000, 15,000, 20,000 കിലോമീറ്റർ എന്നിങ്ങനെ മൈലേജ് ഓപ്ഷനുകളുമുണ്ട്. ഓണർഷിപ് കാലയളവിൽ പരമാവധി ഒരു ലക്ഷം കിലോമീറ്റർ വരെ പരിധിയിൽ ഓപ്ഷനുകൾ ലഭ്യമാകും.

വാഹനത്തിന്റെ ഭാവിമൂല്യം വാങ്ങുന്ന സമയത്തുതന്നെ അറിയാൻ കഴിയുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ വാങ്ങൽ തീരുമാനങ്ങളും ഭാവിയിലെ അപ്‌ഗ്രേഡുകളും ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്ന് കിയ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) അതുൽ സൂദ് പറഞ്ഞു. അംഗീകൃത കിയ ഡീലർമാർ വഴിയാണ് പദ്ധതി ലഭ്യമാകുക. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉപഭോക്താക്കൾക്ക് വാഹനം വാങ്ങുന്ന സമയത്ത് പദ്ധതിയിൽ ചേരാം. കാലാവധി പൂർത്തിയാകുമ്പോൾ, പദ്ധതിയുടെ കരാറിലും നിബന്ധനകളിലും വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം ഉറപ്പുനൽകിയ ബൈബാക്ക് മൂല്യം ലഭ്യമാക്കാം. പദ്ധതിയുടെ നടത്തിപ്പ് ബന്ധപ്പെട്ട പ്രോഗ്രാം പങ്കാളിയാണ് നിർവഹിക്കുന്നത്; അർഹത, മൂല്യനിർണയം, പണമടയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ബാധകമായ നിബന്ധനകൾക്ക് വിധേയമായിരിക്കും.

Tags