ഹോണ്ട മോട്ടോ൪സൈക്കിൾ ആൻഡ് സ്കൂട്ട൪ ഇന്ത്യ പുതിയ 2025 ഡിയോ 125 പുറത്തിറക്കി


ഗുരുഗ്രാം: ഹോണ്ട മോട്ടോ൪സൈക്കിൾ ആൻഡ് സ്കൂട്ട൪ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ ഒബിഡി2ബി അനുസൃത ഡിയോ 125 അവതരിപ്പിച്ചു. ആധുനിക ഫീച്ചറുകളും പുതിയ നിറങ്ങളുമായി ഊർജസ്വലവും പുതുക്കിയതുമായ ഗ്രാഫിക്സും ആകർഷകവും യുവത്വമുള്ളതുമായ കളർ സ്കീമുകളുമായാണ് ഡിയോ 125 എത്തുന്നത്.
അഞ്ച് കളർ ഓപ്ഷനുകളുള്ള ഡിഎൽഎക്സ്, എച്ച്-സ്മാർട്ട് എന്നീ രണ്ട് വേരിയന്റുകളിൽ വാഹനം വിൽപ്പനയ്ക്കെത്തും. മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സ്പോർട്സ് യെല്ലോ, പേൾ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയൽ റെഡ് എന്നിവയാണ് അവ.
ഈ അപ്ഗ്രേഡിൻ്റെ ഹൃദയം 123.92 സിസി, സിംഗിൾ സിലിണ്ടർ പിജിഎം-ഫൈ എഞ്ചിനാണ്, അത് ഇപ്പോൾ ഒബിഡി2ബി അനുസൃതമാണ്. 6.11 കിലോവാട്ട് കരുത്തും 10.5 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഈ മോട്ടോ-സ്കൂട്ടറിൽ ഹോണ്ടയുടെ സുസ്ഥിര തത്വശാസ്ത്രവുമായി യോജിച്ച് ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്ന നൂതന ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. എങ്കിലും എല്ലാ ഫീച്ചറുകളും എല്ലാ വേരിയന്റുകളിലും ലഭ്യമാകണമെന്നില്ല.

സവിശേഷതകളുടെ കാര്യത്തിൽ, മൈലേജ് ഇൻഡിക്കേറ്ററുകൾ, ട്രിപ്പ് മീറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, റേഞ്ച് എന്നിവ ഉൾക്കൊള്ളുന്ന പുതിയ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഡിയോ 125 അവതരിപ്പിക്കുന്നത്. ഹോണ്ട റോഡ് സിങ്ക് ആപ്ലിക്കേഷനുമായി പൊരുത്തപ്പെടുന്ന ഇത് നാവിഗേഷൻ, കോൾ/മെസേജ് അലേർട്ടുകളും നൽകുന്നു. യാത്രയ്ക്കിടെ റൈഡർമാർക്ക് അവരുടെ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കുന്ന ഒരു സ്മാർട്ട് കീയും യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഡിയോ 125-ൽ സജ്ജീകരിച്ചിട്ടുണ്ട്.
ഒബിഡി2ബി ഡിയോ 125 അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു, "21 വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിൽ സ്റ്റൈലിൻ്റെയും പ്രകടനത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകമാണ് ഡിയോ. പുതിയ ഒബിഡി2ബി ഡിയോ 125-ൻ്റെ ആരംഭത്തോടെ, മോട്ടോ-സ്കൂട്ടറിൻ്റെ പ്രധാന ആശയം നിലനിർത്തിക്കൊണ്ട്, ഉപഭോക്താക്കൾക്ക് അധിക മൂല്യവും ആവേശവും നൽകിക്കൊണ്ട് അതിന്റെ ഐതിഹാസിക പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുവെന്ന ആവേശത്തിലാണ് കമ്പനി. "
എച്ച്എംഎസ്ഐ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു, ''ഇന്നത്തെ ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ ഡിയോ 125 രൂപകൽപ്പന ചെയ്തിരിക്കുന്നത്. 'ഡിയോ വാണാ ഹാവ് ഫൺ?' എന്ന ടാഗ് ലൈനിന് അനുസൃതമായി, ഈ മോട്ടോ സ്കൂട്ടർ എല്ലായ്‌പ്പോഴും ഇന്ത്യയിലെ യുവതലമുറയ്ക്കിടയിൽ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ്. ഈ അപ്ഡേറ്റ് ഈ വിഭാഗത്തിൽ അതിൻ്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും."
2025 ഹോണ്ട ഡിയോ 125 ൻ്റെ പ്രാരംഭ വില 96,749 രൂപയാണ് (എക്‌സ് ഷോറൂം പുനെ). ഇന്ത്യയിലുടനീളമുള്ള എച്ച്എംഎസ്ഐ ഡീല൪ഷിപ്പുകളിൽ ഇപ്പോൾ ഈ വാഹനം ലഭ്യമാണ്.