ഇ- വിറ്റാര ജനുവരി മുതൽ ബുക്കിങ് ആരംഭിക്കും
Dec 8, 2025, 19:04 IST
പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ- വിറ്റാര ജനുവരി മുതൽ ബുക്കിങ് ആരംഭിക്കും. നിലവിൽ ഇതിന്റെ ഉൽപ്പാദനം മാരുതിയുടെ ഗുജറാത്ത് പ്ലാന്റിൽ ആരംഭിച്ചിട്ടുണ്ട്. യൂറോപ്യൻ വിപണിയിലേക്ക് കാർ കയറ്റുമതി ചെയ്ത് തുടങ്ങിയിട്ടുമുണ്ട്.
tRootC1469263">എന്നാൽ പുതിയ കാറിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. ഇ- വിറ്റാരയുടെ മൂന്ന് വകഭേദങ്ങൾ ഇന്ത്യൻ വിപണിയിൽ ലഭിക്കും. ഡെൽറ്റ, സീറ്റ, ആൽഫ. രണ്ട് പവർട്രെയിൻ ഓപ്ഷനുകളും പരമാവധി 543 കിലോമീറ്റർ ദൂരപരിധിയും ഇ വിറ്റാര വാഗ്ദാനം ചെയ്യുന്നു. പത്തു കളർ ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തുക. എസ്യുവി രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് വരുന്നത്.
.jpg)

