ഔഡി ക്യൂ 8 ലിമിറ്റഡ്​ എഡിഷൻ അവതരിപ്പിച്ചു

google news
dsh

ഇന്ത്യയിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജാപ്പനീസ്​ വാഹന നിർമാതാക്കളാണ്​ ഹോണ്ട. അവരുടെ അവസാന പ്രതീക്ഷയാണ്​ എലവേറ്റ്​ എസ്​.യു.വി. സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്‌മെന്റിലേക്ക് റീഎന്‍ട്രി നടത്തിയ ഹോണ്ടയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമാണ്​ എലവേറ്റ്​. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്​ 100 എലവേറ്റുകൾ ഒറ്റദിവസം വിറ്റിരിക്കുകയാണ്​ ഒരു ​ഹോണ്ട ഡീലർ. വലിയ പ്രതീക്ഷയാണ്​ ജാപ്പനീസ്​ നിർമാതാക്കൾക്ക്​ ഇത്​ നൽകുന്നത്​.

ഹൈദരാബാദില്‍ നടന്ന മെഗാ ഡെലിവറി ഇവന്റിലാണ്​ 100 എലിവേറ്റ് കാറുകള്‍ വിതരണം ചെയ്തത്​. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ മെഗാ ഡെലിവറി പരിപാടികള്‍ സംഘടിപ്പിക്കുമെന് ഹോണ്ട കാര്‍സ് സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയരക്ടര്‍ യുയിച്ചി മുറാറ്റ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വേഗത്തിൽ എലിവേറ്റ് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിന്റെ വരവോടെ എസ്‌യുവി സെഗ്‌മെന്റിലേക്ക് ഹോണ്ട കാര്‍സ് ശക്തമായ ചുവടുവെപ്പ് നടത്തുകയാണെന്നും യുയിച്ചി പറഞ്ഞു.

4 വേരിയന്റുകളിലായാണ് അര്‍ബന്‍ ഫ്രീസ്‌റ്റൈല്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി നിര്‍മിച്ച എലിവേറ്റ് ഹോണ്ട പുറത്തിറക്കിയിരിക്കുന്നത്. ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് എലിവേറ്റിൽ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇത്. 119 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് CVT ഗിയര്‍ ബോക്‌സുകളുമായാണ്​ എത്തുന്നത്​.

എഡാസ്​, ആറ്​ എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ള സേഫ്റ്റി ഫീച്ചറുകള്‍ എലിവേറ്റില്‍ നല്‍കിയിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ആംബിയന്റ് ലൈറ്റിങ്​, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ ഫീച്ചറുകളും കാറിലുണ്ട്.

ഫീനിക്‌സ് ഓറഞ്ച് പേള്‍, ഒബ്‌സിഡിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ ഏഴ് വ്യത്യസ്ത മോണോ-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ പുതിയ ഹോണ്ട എലിവേറ്റ് എസ്​.യു.വി തിരഞ്ഞെടുക്കാം. ഇതുകൂടാതെ ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ റൂഫോടുകൂടിയ ഫീനിക്‌സ് ഓറഞ്ച് പേള്‍, പ്ലാറ്റിനം വൈറ്റ് പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക് എന്നീ ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും വാഹനം ലഭ്യമാണ്.

Tags