എന്താണ് വൈധവ്യ ദോഷം ? കാരണങ്ങളും പ്രതിവിധികളും അറിയാം...

window
window

വൈധവ്യം സംഭവിക്കുമോ ഇല്ലയോ എന്ന് ഒരു ജാതകവും നോക്കി ഉറപ്പിച്ചു പറയാൻ സാധിക്കില്ല.അതിന് ഒരു സാധ്യതയുണ്ടെന്ന് പറയാം. എന്നാൽ അതിനു തുല്യം ദോഷമുള്ള പുരുഷ ജാതകവുമായി ചേർത്താൽ ഈ ദോഷം ഇല്ലാതാകും. പൂർവ്വജന്മ കർമ്മങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത് എന്ന് ജ്യോതിഷവും പറയുന്നു.

സ്ത്രീയുടെ എട്ടാം ഭാവം ഭര്‍തൃമരണത്തെയും ലഗ്നം ചന്ദ്രസ്ഥിതി എന്നിവ ശാരീരിക മാനസികാവസ്ഥയെയും ഏഴാം ഭാവം ഭര്‍ത്താവിന്‍റെ ഗുണ ദോഷവും അഞ്ചാം ഭാവം പ്രസവം, ഗര്‍ഭാശയം എന്നിവയും ഒമ്പതാം ഭാവം സൗന്ദര്യവും പുത്രസമ്പത്തും ചിന്തിക്കണം. ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം ദോഷങ്ങള്‍ക്ക്‌ കുടുംബത്തിന്‍റെയും വ്യക്തിയുടേയും ധര്‍മ്മ ഭ്രംശവുമായി ബന്ധമുണ്ടെന്നാണ്‌ ഹൈന്ദവ വിശ്വാസം. ധര്‍മ്മ ഭ്രംശം സംഭവിച്ച വ്യക്തിയുടെ ഏഴു തലമുറയെ വൈധവ്യ ദോഷം വേട്ടയാടുമെന്ന്‌ പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്‌. 

പൂര്‍വ്വികര്‍ അനുഷ്ഠാനങ്ങളില്‍ വരുത്തിയ പിഴവ്‌, പരദേവതാപ്രീതി ഇല്ലാതെ വരിക, ധര്‍മ്മ ഭ്രംശം സംഭവിക്കുക ഒക്കെ വൈധവ്യം നല്‍കുമെന്നാണ് വിശ്വാസം. പരിഹാരമായി "ഓം ശിവ ശക്തി ഐക്യരൂപേണ്യേ നമ: "എന്ന്‌ 108 ഉരു ജപിക്കണം. 

പരദേവതകളുടെ പ്രീതി കുറയുന്നതും ആചാര അനുഷ്‌ഠാനങ്ങളിലെ പിഴവും വൈധവ്യ ദോഷത്തിലേക്ക്‌ നയിക്കുമെന്നാണ്‌ സങ്കല്‍പം. സ്‌ത്രീകളുടെ വൈധവ്യ ദോഷത്തിന്‌ കാരണം പൂര്‍വ്വജന്മങ്ങളെ കര്‍മ്മദോഷമാണെന്ന്‌ ജോതിഷത്തില്‍ പറയുന്നു. 

സ്ത്രീജാതകത്തില്‍ വൈധവ്യം തിരിച്ചറിയാന്‍ വഴിയുണ്ട്‌. ആയില്യം, കാര്‍ത്തിക, ചതയം എന്നീ നാളുകളും ഞായര്‍, ശനി ചൊവ്വ എന്നീ ദിവസങ്ങളും ദ്വിതീയ, സപ്തമി, ദ്വാദശി എന്നീ തിഥികളും ചേര്‍ന്ന ദിവസം ജനിക്കുന്നവര്‍ക്ക്‌ വൈധവ്യമുണ്ടാകാം. ഭരണി നക്ഷത്രവും ഞായറാഴ്ചയും ചിത്തരയും തിങ്കളാഴ്ചയും രേവതിയും ശനിയാഴ്ചയും ജനിച്ചാല്‍ വൈധവ്യം സംഭവിക്കാം. സ്ത്രീ ജാതകത്തില്‍ ഏഴിലും എട്ടിലും നിൽക്കുന്ന ചൊവ്വ കൂടുതൽ ദോഷം. ലഗ്നം രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട്‌ ഭാവങ്ങളില്‍ നില്‍ക്കുന്നതും ചൊവ്വ ദോഷമാണ്. 

മേല്‍ പറഞ്ഞ ഭാവങ്ങളിൽ പാപഗ്രഹങ്ങള്‍ നില്‍ക്കുക ദോഷമാണ്. രാഹു 8,12 ഭാവങ്ങളില്‍ നില്‍ക്കുക. ക്ഷീണചന്ദ്രന്‍ 6 ലോ 8 ലോ നില്‍ക്കുക.7,8 ഭാവാധിപന്മാര്‍ പരസ്പരം രാശി മാറി നില്‍ക്കുക. 6, 8 ഭാവാധിപന്മാരുടെ ദൃഷ്ടി 6,12 ഭാവങ്ങളില്‍ ഉണ്ടാവുക. ലഗ്നത്തിനോ, ചന്ദ്രനോ ശുക്രനോ പാപ മദ്ധ്യസ്ഥിതി വരിക എല്ലാം വൈധവ്യത്തിനുള്ള സാധ്യതയാണ്. എന്നാൽ ജാതകപ്രകാരം തന്നെ  ഈ ദോഷം ഇല്ലാതാക്കുന്ന ചില കാര്യങ്ങളുമുണ്ട്. പുരുഷ ജാതകത്തിൽ പരിഹാരമായ ഗ്രഹസ്ഥിതി വന്നാലും മതിയാകും. 

ചൊവ്വയക്ക് തുല്യമായ പാപഗ്രഹം പുരുഷ ജാതകത്തിലുണ്ടാവുക. ജാതകങ്ങള്‍ തമ്മില്‍ വിവാഹത്തിന് ചേര്‍ക്കുമ്പോൾ സ്ത്രീ ജാതകത്തിൽ 8 ലെ ചൊവ്വയ്ക്ക്‌, അതു പോലെ ദോഷമുള്ള ഒരു പാപഗ്രഹം പുരുഷ ജാതകത്തിലെ ഏഴാം ഭാവത്തില്‍ ഉണ്ടായിരിക്കുക. ലഗ്നത്തിന്‍റെയോ ചന്ദ്രന്റെയോ എഴില്‍ ശുഭനുണ്ടാവുകയോ അവിടെ ഭാവാധിപന്‍ നില്‍ക്കുകയോ ചെയ്യുക. എഴാം ഭാവാധിപന്‍ പൂർണ ബലവാനായി ഉച്ച സ്ഥാനങ്ങളില്‍ നില്‍ക്കുക. ലഗ്നാല്‍ ഒമ്പതില്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുക. എങ്കില്‍ വൈധവ്യ യോഗം അനുഭവിക്കില്ല. പൊരുത്തം നോക്കുന്നത് ഈ ദോഷത്തിൽ നിന്ന് രക്ഷപെടാനുളള വഴിയാണ്. 

ചിലർക്ക് ജാതകത്തിൽ ബാല വൈധവ്യത്തിന് ആയിരിക്കും യോഗം. അത്തരക്കാർ വൈകി വിവാഹം കഴിച്ചാൽ ദോഷം സംഭവിക്കുന്നതല്ല. 

Tags