ആകാശപ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട് മേയ് 31 'ബ്ലൂ മൂൺ' ദൃശ്യമാകും.
ആകാശപ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട് മേയ് 31 'ബ്ലൂ മൂൺ' ദൃശ്യമാകും.മേയ് 30 ശനിയാഴ്‌ച രാത്രി മുതൽ തന്നെ ചന്ദ്രൻ പൂർണ്ണരൂപത്തിൽ ദൃശ്യമായിത്തുടങ്ങും. മേയ് 31 ഞായറാഴ്ച പുലർച്ചെ 3:45-ഓടെ ചന്ദ്രൻ അതിന്റെ പരമാവധി വെളിച്ചെത്തിൽ എത്തിച്ചേരുമെന്നും ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കി. ഒരു കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൗർണ്ണമി (വെളുത്ത വാവ്) വരികയും അതിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രനെ 'ബ്ലൂ മൂൺ' എന്ന് വിളിക്കുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസം.
അമേരിക്കൻ വെബ്സൈറ്റായ 'സ്പേസ് ഡോട്ട് കോം' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അതത് പ്രദേശങ്ങളിലെ പ്രാദേശിക സമയം പുലർച്ചെ സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയമായിരിക്കും ഈ ചാന്ദ്രവിസ്മയം കാണാൻ ഏറ്റവും അനുയോജ്യമായുള്ളത്. മേയ് 31 പുലർച്ചെയാണ് ചന്ദ്രൻ അതിന്റെ പൂർണ്ണ വെളിച്ചത്തിൽ എത്തുന്നതെങ്കിലും ഇതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ (മേയ് 30) തന്നെ ചന്ദ്രൻ പരമാവധി പ്രകാശത്തിലേക്ക് അടുക്കുന്നതിനാൽ ആകാശനിരീക്ഷകർക്ക് ഏറ്റവും വ്യക്തമായ ദൃശ്യങ്ങൾ ഈ രാത്രിയിൽ ആസ്വദിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
.jpg)

