ഗണങ്ങളുടെ പതി ..! വിഘ്നേശ്വരനെ എന്തുകൊണ്ട് ആദ്യം ആരാധിക്കുന്നു

The fate of the Ganas..! Why is Vigneshwar worshipped first?

വിഘ്നങ്ങളെ അകറ്റി ജ്ഞാനവും ബുദ്ധിയും ഐശ്വര്യവും നൽകുന്ന ഗണപതിയുടെ ജന്മദിനമായി ആചരിക്കുന്ന പുണ്യദിനമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി.  ഗണപതി, വിനായകൻ, ഗണേശൻ, വിഘ്നേശ്വരൻ എന്നി പേരുകൾ ഒരേ ദേവതയെയാണ് സൂചിപ്പിക്കുന്നത്. ഗണങ്ങളുടെ അധിപനായതിനാൽ ഗണപതി എന്നും വിഘ്നങ്ങളെ നീക്കുന്നവനായതിനാൽ വിഘ്നേശ്വരൻ എന്നും ശ്രേഷ്ഠനായ നേതാവായതിനാൽ വിനായകൻ എന്നും അദ്ദേഹം അറിയപ്പെടുന്നു.

ഗണപതിയെ വിഘ്നവിനായകൻ എന്നാണ് വിശ്വസിക്കുന്നത്. ഒരു കാര്യത്തിന് തുടക്കം കുറിക്കുമ്പോൾ ഉണ്ടാകാവുന്ന തടസ്സങ്ങൾ നീക്കി അത് വിജയകരമായി പൂർത്തിയാക്കാനുള്ള അനുഗ്രഹം ലഭിക്കണമെന്ന പ്രാർത്ഥനയോടെയാണ് ആദ്യം ഗണപതിയെ സ്മരിക്കുന്നത്. വിവാഹം, ഗൃഹപ്രവേശം, വിദ്യാരംഭം, പുതിയ സംരംഭം, യാത്ര തുടങ്ങി വിവിധ ശുഭകാര്യങ്ങളുടെ ആരംഭത്തിൽ ഗണപതി പൂജ നടത്തുന്നത് ഇതിന്റെ ഭാഗമാണ്.

ഒരു വിനായക ചതുർഥിദിവസം ഗണപതി മൂഷികവാഹനത്തിൽ സഞ്ചരിക്കുമ്പോൾ മൂഷികം ഇടറി. ഗണപതി താഴെ വീണത് കണ്ട് ചന്ദ്രദേവൻ ചിരിച്ചു. ഗണപതി കോപിച്ച് ശപിച്ചു: “ഇന്നത്തെ ദിവസം നിന്നെ കാണുന്നവർ അപവാദം കേൾക്കും.” ചന്ദ്രൻ ക്ഷമ ചോദിച്ചതിനുശേഷം ഗണപതി ശാപം ശമിപ്പിച്ചു. അതുകൊണ്ടുതന്നെ വിനായക ചതുർഥി രാത്രിയിൽ ചന്ദ്രദർശനം ഒഴിവാക്കണമെന്ന വിശ്വാസം പ്രചാരത്തിലുണ്ട്.

Tags