ഇങ്ങനെ ചെയ്‌താൽ പഠനത്തിൽ തിളങ്ങാം

studies
studies


അംഗനവാടി മുതൽ ഉപരിപഠനം വരെയുള്ള ഏതൊരു വിദ്യയും പുതിയതായി ആരംഭിക്കുന്ന സമയത്ത് ജാതിമതഭേദമന്യേ പ്രപഞ്ച ശക്തിയായ സൂര്യഭഗവാനെയും മാതൃതുല്യമായ സ്നേഹഭാവത്തിലുള്ള ചന്ദ്രനെയും 

 സർവസൈന്യാധിപരായ കുജനേയും (മുരുകൻ, ഭദ്രയേയും) സർവൈശ്വര്യ പ്രതീകമായ ശുക്രനേയും (ലക്ഷ്മീ ഭാവം) സർവബുദ്ധി പ്രദായകനായ ശ്രീകൃഷ്ണസ്വാമി, ത്രിപുര സുന്ദരീ ദേവിേയയും കർമാധിപനായ ശനീശ്വരനേയും ദേവജ്ഞന്മാരായ ഗുരുതുല്യരായവരേയും ഓർക്കുന്നതു നന്നായിരിക്കും. പ്രധാനമായും വിദ്യാകാരകയായ സരസ്വതീ ദേവിയേയും മറ്റു ദേവിമാരേയും കൈവെള്ളയിൽ ദർശിച്ചു കൊണ്ടുള്ള പ്രാർഥന ചൊല്ലി ദിവസം ആരംഭിക്കാം. 

കരാഗ്രേ വസതേ ലക്ഷ്മി 

കരമദ്ധ്യേ സരസ്വതി 

കരമൂലേ സ്ഥിതേ ഗൗരി 

പ്രഭാതേ കരദര്‍ശനം

(പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാകാം കൈകളെ നൽകിയത്രേ മനുഷ്യനെ പാരിലയച്ചതീശൻ)

സമുദ്രവസനേ ദേവീ 

പർ‌വത സ്തന മണ്ഡിതേ

ഹരി പ്രിയേ നമസ്തുഭ്യം 

പാദസ്പർശം ക്ഷമസ്വ മേ

(ഭൂമി ദേവീ നമോസ്തുതേ)


ജയതു ജയതു സൂര്യം

സപ്തലോകൈക ദീപം

കിരണശമിത പാപം

ക്ലേശ ദുഃഖസ്യ നാശം

അരുണ നിഗമഗമ്യം

ചദ്രിമാദിത്യ മൂർത്തിം

സകലഭുവനവന്ദ്യം ഭാസ്കരം

തം നമാമി


ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു 

ഗുരുര്‍ ദേവോ മഹേശ്വരഃ 

ഗുരു സാക്ഷാത് പരബ്രഹ്മം

തസ്മൈ ശ്രീ ഗുരവേ നമഃ...

ബുധന്‍ പ്രീതിയ്ക്കായി (വിദ്യാഗോപാലമന്ത്രം)

ഓം ക്ലിം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 

സര്‍വജ്ഞ ത്വം പ്രസീദ മേ

രമാ രമണ വിശ്വേശ 

വിദ്യാമാശു പ്രയച്ഛമേ


വാണീദേവതാ സ്തുതി

സരസ്വതി നമസ്തുഭ്യം 

വരദേ കാമരൂപിണീ 

വിദ്യാരംഭം കരിഷ്യാമി 

സിദ്ധിര്‍ ഭവതുമേം സദാ.

മൂകാംബികാ ദേവീസ്തുതി

അംബികാ അനാദി നിധിനാ

അശ്വാരൂഢാ അപരാജിതാ


ദേവീ മാഹാത്മ്യം പതിനൊന്നാം അധ്യായം നാരായണീ സ്തുതിയിലെ ഒരു പ്രധാന ശ്ലോകം നിത്യം ജപിക്കുന്നതും സർവമംഗളങ്ങളും പ്രദാനം ചെയ്യും. 


സര്‍വ്വ മംഗള മംഗല്യേ 

ശിവേ സര്‍വാര്‍ഥ സാധികേ 

ശരണ്യേ ത്രയംബകേ ഗൗരീ 

നാരായണീ നമോസ്തുതേ...

പഞ്ചമോധ്യായത്തിലെ

യാ ദേവി സര്‍വ്വ ഭൂതേഷു  

മാതൃരൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ 

നമഃസ്തസ്യൈ നമോ നമഃ 

മാതൃ എന്ന വാക്കിനു പകരം ലക്ഷ്മീ, വിദ്യ തുടങ്ങിയ വാക്കുപയോഗിച്ചു ഈ ശ്ലോകം ചൊല്ലുന്നത് നല്ല ഫലങ്ങൾ നൽകും. 


രാജഗോപാലമന്ത്രം (ഉന്നതവിദ്യാഭ്യാസം കാര്യസിദ്ധി)

ശ്രീ നാരദ ഋഷി:

അനുഷ്ട്പ് ഛന്ദ:

രാജഗോപാല മഹാവിഷ്ണുർ ദേവത


ഓം കൃഷ്‌ണ കൃഷ്‌ണ മഹായോഗിന്‍

ഭക്‌താനാം അഭയങ്കര

ഗോവിന്ദ പരമാനന്ദ

സര്‍വ്വം മേ വശമാനയ സ്വാഹാ


ശനിദോഷ നിവാരണത്തിനായി

ഹനുമാൻ കാര്യസിദ്ധി മന്ത്രം

ഓം ശ്രീ കാര്യസിദ്ധി

ആഞ്‍ജനേയ

സ്വാമിനേ നമഃ 


ഗുരുക്കന്മാരേയും പിതൃക്കളേയും വന്ദിക്കുന്നതും അച്ഛനുവേണ്ടി 


അഖിലാൻ അപരാധാൻമേ

ക്ഷമസ്യ കരുണാനിധേ

പ്രസീദ മത്ഗുരോനാഥാ

ജനകായ നമോനമ:

എന്നു നിത്യം ജപിക്കുന്നത് ഗുരുത്വം ഉണ്ടാക്കും. 


ഭക്ഷണത്തിനു മുമ്പ് അന്നപൂർണേശ്വരിയെ സ്തുതിക്കുന്നത് നന്നായിരിക്കും. 

അന്നപൂർണേ സദാപൂർണേ 

ശങ്കരപ്രാണ വല്ലഭേ  

ജ്ഞാന വൈരാഗ്യ സിദ്ധ്യർഥം

ഭിക്ഷാം ദേഹി ച പാർവതി


മാതാ ച പാർവതി ദേവീ

പിതാ ദേവോ മഹേശ്വരാ 

ബാന്ധവാ ശിവഭക്താഛാ

സ്വദേശോ ഭുവനത്രയം

ഉറങ്ങുന്നതിനു മുമ്പായി

അമ്മേ ശരണം ശരണം ദേവീ

ശരണം മേ തവ ചരണയുഗം (2)

കാളിമഹേശ്വരി പാർവതിശങ്കരീ

ശരണം മേ തവ ചരണയുഗം  

അമ്മേ.....


കായേന വാചാ മനസേന്ദ്രിയര്‍വാ 

ബുദ്ധ്യാത്മനാ വാ പ്രകൃതേ: സ്വഭാവാത് 

കരോമി യദ്യത് സകലം പരസ്‌മൈ 

നാരായണായേതി സമര്‍പ്പയാമി ജയ നാരായണായേതി സമര്‍പ്പയാമി... 


ഇത്രയും കാര്യങ്ങൾ ചെയ്യുവാൻ ഒരു കുട്ടിയുടെ രക്ഷിതാക്കൾ അവരെ പ്രാപ്തരാക്കുന്നുവെങ്കിൽ ഒരു നല്ല ഭാവി തലമുറയെ വളർത്തിയെടുക്കുവാൻ നമുക്കു സാധിക്കും. എല്ലാ രക്ഷിതാക്കൾക്കും ഒരു കോടി പ്രണാമം. ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാൻ അമ്മയുടെ എല്ലാവർക്കും ഉണ്ടാവട്ടെ. 

Tags