ഒറ്റ മൈനയെ കണ്ടാൽ ദുഃഖമോ ?

Do you feel sad when you see a single myna?

 ഒറ്റ മൈനയെ കാണുന്നത് അശുഭസൂചനയാണെന്ന വിശ്വാസം പലർക്കും ചെറുപ്പം മുതൽ തന്നെ പരിചിതമാണ്. പ്രത്യേകിച്ച് ഒരു പ്രധാന യാത്രയ്ക്കോ പ്രധാനപ്പെട്ട കാര്യത്തിനോ പുറപ്പെടുമ്പോൾ ഒറ്റ മൈനയെ കണ്ടാൽ ദിവസം മോശമാകുമെന്ന ധാരണ ഇന്നും ചിലരുടെ മനസ്സിലുണ്ട്. ഇത്തരം വിശ്വാസങ്ങളെ പൂർണമായി അംഗീകരിക്കാത്തവർ പോലും ചിലപ്പോൾ അതുമായി ബന്ധപ്പെട്ട പ്രതിവിധികളെക്കുറിച്ച് അന്വേഷിക്കാറുണ്ട്.

ജനവിശ്വാസങ്ങളുടെയും ജ്യോതിഷപരമായ വ്യാഖ്യാനങ്ങളുടെയും ഭാഗമായി, യാത്രയ്ക്ക് പുറപ്പെടുന്ന സമയത്ത് ഒറ്റ മൈനയെ കാണുന്നത് അനുകൂലമല്ലെന്നാണ് പറയപ്പെടുന്നത്. അതേസമയം, രണ്ട് മൈനകളെ ഒരുമിച്ച് കാണുന്നത് ഭാഗ്യത്തിന്റെ സൂചനയാണെന്നും വിശ്വസിക്കപ്പെടുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ തലമുറകളായി കൈമാറിവരുന്ന പഴങ്കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും ഭാഗമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. എങ്കിലും "ഇരട്ട മൈന ഭാഗ്യം, ഒറ്റ മൈന നിർഭാഗ്യം" എന്ന വിശ്വാസം ഇന്നും ജനങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്. എന്നാൽ ഈ വിശ്വാസവുമായി ബന്ധപ്പെട്ട് പറയുന്ന പ്രതിവിധികൾ എന്തൊക്കെയാണെന്ന് നോക്കാം.

ചിലരിൽ പറയും ഒറ്റ മൈനയെ കണ്ടാൽ ആ ദിവസം മൈനയെ കണ്ടയാൾ കരയും അല്ലെങ്കിൽ മോശം അനുഭവം ഉണ്ടാകും എന്ന്. അതിന് പ്രതിവിധിയായി മറ്റൊരാളോട് നമ്മളെ എങ്ങനെയെങ്കിലും വേദനിപ്പിക്കാൻ പറയും. അല്ലെങ്കിൽ കൂടെയുള്ള ആളെയും ആ മൈനയെ കാണിച്ച് കൊടുത്താൽ മതിയെന്നുമുണ്ട്. പച്ച നിറത്തിലുള്ളത് കണ്ടാൽ ഇതിന് പരിഹാരമാകുമെന്നും പ്രചരിക്കുന്നുണ്ട്. 

ശുഭകാര്യങ്ങൾക്ക് ഇരട്ട സംഖ്യയാണ് ഉത്തമം. അതിനാലാണ് ഒറ്റമൈനയെ കാണുന്നത് പ്രശ്നമാണെന്ന് പറയുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കാത്തവർക്ക് അതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നതാണ് വാസ്‌തവം.ചില കാര്യങ്ങളിൽ ഒറ്റ‌മൈനയെ കണ്ടുകൊണ്ട് പോയാലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ലെന്നും വരും. ഓരോരുത്തരുടേയും വിശ്വാസമാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്.

Tags