ശിവരാത്രി ദിനത്തില്‍ ഈ വസ്തുക്കള്‍ വീട്ടിലെത്തിക്കൂ; ഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു

Bring these items home on Shivaratri; good luck awaits you
Bring these items home on Shivaratri; good luck awaits you

 ശിവരാത്രി മഹോത്സവം ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണ് ഹിന്ദുമത വിശ്വാസികൾ . ഈ വര്‍ഷം ഫെബ്രുവരി 26നാണ് ശിവരാത്രി. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങുമെന്നാണ് വിശ്വാസം.


മഹാശിവരാത്രി നാളില്‍ ചില സാധനങ്ങള്‍ വീട്ടില്‍ വെച്ചാല്‍ തീര്‍ച്ചയായും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും പറയപ്പെടുന്നു. ഇവ വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും.

Bring these items home on Shivaratri; good luck awaits you
നന്ദി വിഗ്രഹം-പുരാണങ്ങള്‍ അനുസരിച്ച്, നന്ദിയെ ശിവ ഭഗവാന്റെ വാഹനമായി കണക്കാക്കപ്പെടുന്നു. മഹാശിവരാത്രിയില്‍ ശിവനൊപ്പം നന്ദിയെന്ന കാളയെയും നാം ആരാധിക്കുന്നു. അതിനാല്‍ ഈ ദിനം നന്ദിയുടെ വിഗ്രഹം ഉണ്ടാക്കി വീട്ടില്‍ സൂക്ഷിക്കണമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. 

ഏക മുഖി രുദ്രാക്ഷം - ഏകമുഖി രുദ്രാക്ഷം ശിവന്റെ രൂപമായി കണക്കാക്കപ്പെടുന്നു. ഹിന്ദുമതത്തില്‍, ഇത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ അത് വീട്ടില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മഹാശിവരാത്രിയേക്കാള്‍ നല്ല ദിവസം ഉണ്ടാകില്ല. ഏക മുഖി രുദ്രാക്ഷം ധരിക്കുകയോ ശിവന്റെ മന്ത്രങ്ങള്‍ ജപിച്ച് അത് വീട്ടില്‍ സ്ഥാപിക്കുകയോ ചെയ്താല്‍ വലിയ പ്രതിസന്ധികള്‍ ഒഴിവാക്കാമെന്ന് ജ്യോതിഷികള്‍ പറയുന്നു

ചെമ്പ് കലശം- മഹാശിവരാത്രി ദിനത്തില്‍ ചെമ്പ് കലശം കൊണ്ട് ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തി മഹാദേവനെ പ്രീതിപ്പെടുത്താം.വഴക്കുകള്‍ പതിവായ വീടുകളില്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ചെമ്പുകുടം വയ്ക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്.മഹാശിവരാത്രി നാളില്‍ ചെമ്പുകുടം വാങ്ങി വീട്ടിലെത്തിച്ചാല്‍ തീര്‍ച്ചയായും ഐശ്വര്യം ലഭിക്കും.

Tags