ദൃഷ്ടിദോഷം മാറാൻ ഉപ്പും മുളകും ഉഴിഞ്ഞിടാറുണ്ടോ? ഇവ ശ്രദ്ധിക്കണം

Do you use salt and chili to cure bad eyesight? You should be careful about these things

എന്തുകൊണ്ട് ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉപ്പ് ഉപയോഗിക്കുന്നു എ്‌ന് നോക്കാം. ജ്യോതിഷപ്രകാരം ഉപ്പിന് വളരെയധികം പ്രാധാന്യം ഉണ്ട്, കാരണം ഉപ്പ് എന്നത് ചന്ദ്രനോടും ശുക്രനോടും ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഉപ്പ് സൂക്ഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളും ഉണ്ട്. നമ്മളിൽ പലരും ഉപ്പ് സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കുന്നു. എന്നാൽ ഇത്തരത്തിൽ സൂക്ഷിക്കുന്നത് നല്ല ഫലമല്ല നിങ്ങൾക്ക് നൽകുന്നത്. കാരണം ഇത്തരത്തിൽ ഉപ്പ് സൂക്ഷിക്കുമ്പോൾ അത് പലപ്പോഴും ചന്ദ്രന്റെയും ശനിയുടെയും അപകടകരമായ സംയോജനത്തിന് കാരണമാകുന്നു. ഇത് നിങ്ങളിൽ രോഗങ്ങളും ദുരിതങ്ങളും വർദ്ധിപ്പിക്കുന്നു. പ്ലാസ്റ്റിക് പാത്രത്തിലും ഉപ്പ് സൂക്ഷിക്കാൻ പാടില്ല. ഏറ്റവും മികച്ചത് സെറാമിക് അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങളാണ് എന്നതാണ്.

 ‘ദൃഷ്ടി ദോഷം’ എന്നത് പലരും കേട്ടിരിക്കും. അതിനെ ഒഴിവാക്കാൻ പണ്ടുമുതലേ അമ്മമാർ ഉപ്പും മുളകും ഉഴിഞ്ഞിടുന്നത് കണ്ടിട്ടുണ്ടാകും.   പഴയ തലമുറയിൽപ്പെട്ടവർ ഈ രീതികൾ പിന്തുടർന്നതും സാധാരണമാണ്. എന്നാൽ ദൃഷ്ടി ദോഷം എന്താണ്, അത് ഉണ്ടാക്കുന്ന സ്വാധീനങ്ങൾ എന്തൊക്കെയാണ് എന്നറിയുന്നതും അത്ര തന്നെ പ്രധാനമാണ്. നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടാകുന്ന നെഗറ്റീവ് ഊർജ്ജത്തിന്റെ ബാധയാണ് ദൃഷ്ടി ദോഷമായി കണക്കാക്കുന്നത്. അഥവാ, വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്ന പ്രതികൂല ഊർജ്ജങ്ങളുടെ സമാഹാരമാണ് ദൃഷ്ടി ദോഷം എന്നാണ് വിശ്വാസം.

ഈ ഊർജ്ജം പലപ്പോഴും ഒരു വ്യക്തിയുടെ പെരുമാറ്റം, ചിന്ത, ആശയങ്ങൾ, പ്രവൃത്തികൾ എന്നിവയേയും ബാധിക്കുന്നു. ഇതിന്റെ ഫലമായി ആരോഗ്യ പ്രശ്‌നങ്ങൾ വരെ ഇവർ നേരിടേണ്ടി വരുന്നു എന്നതാണ്. എന്നാൽ ദൃഷ്ടി ദോഷത്തെ അകറ്റാൻ ഉപ്പ് ഉപയോഗിക്കാം എന്നാണ് പറയുന്നത്. ഒരാൾക്ക് പോസിറ്റീവ് ഊർജ്ജം നിറക്കുന്നതിന് വേണ്ടി ഉപ്പ് പല വിധത്തതിൽ സഹായിക്കുന്നു. ദൃഷ്ടിദോഷം ബാധിച്ച ഒരു വ്യക്തിക്ക് എപ്പോഴും തലവേദന, ഉത്കണ്ഠകൾ, വിട്ടുമാറാത്ത രോഗം ഉണ്ടാവും എന്നാണ് പറയുന്നത്. ഇതിനെ പ്രതിരോധിക്കാനും നെഗറ്റീവ് എനർജി ഒഴിവാക്കുന്നതിനും നമുക്ക് ഉപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

എന്തുകൊണ്ട് ഉപ്പ്?

എന്തുകൊണ്ട് ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉപ്പ് ഉപയോഗിക്കുന്നു എ്‌ന് നോക്കാം. ജ്യോതിഷപ്രകാരം ഉപ്പിന് വളരെയധികം പ്രാധാന്യം ഉണ്ട്, കാരണം ഉപ്പ് എന്നത് ചന്ദ്രനോടും ശുക്രനോടും ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഉപ്പ് സൂക്ഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളും ഉണ്ട്. നമ്മളിൽ പലരും ഉപ്പ് സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കുന്നു. എന്നാൽ ഇത്തരത്തിൽ സൂക്ഷിക്കുന്നത് നല്ല ഫലമല്ല നിങ്ങൾക്ക് നൽകുന്നത്. കാരണം ഇത്തരത്തിൽ ഉപ്പ് സൂക്ഷിക്കുമ്പോൾ അത് പലപ്പോഴും ചന്ദ്രന്റെയും ശനിയുടെയും അപകടകരമായ സംയോജനത്തിന് കാരണമാകുന്നു. ഇത് നിങ്ങളിൽ രോഗങ്ങളും ദുരിതങ്ങളും വർദ്ധിപ്പിക്കുന്നു. പ്ലാസ്റ്റിക് പാത്രത്തിലും ഉപ്പ് സൂക്ഷിക്കാൻ പാടില്ല. ഏറ്റവും മികച്ചത് സെറാമിക് അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങളാണ് എന്നതാണ്.

ദൃഷ്ടി ദോഷത്തിന്

ദൃഷ്ടിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എങ്ങനെയാണ് ഉപ്പ് ഉപയോഗിക്കേണ്ടത് എന്ന്‌നോക്കാം. ദൃഷ്ടി ദോഷം ഉണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്ന വ്യക്തിയെ മുന്നിൽ ഇരുത്തി ഒരു കൈയ്യിൽ അൽപം കടുകും ഉപ്പും ഒരു മുളകും എടുത്ത് ആ വ്യക്തിയെ പൂർണമായും മൂന്ന് തവണ ഉഴിഞ്ഞ് അത് അടുപ്പിൽ ഇടുകയോ കത്തിക്കുകയോ ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ ദൃഷ്ടി ദോഷത്തെ ഇല്ലാതാക്കും എന്നാണ് പറയുന്നത്.

മറ്റ് മാർഗ്ഗങ്ങൾ

ഇത് കൂടാതെ ഉപ്പ് ഉപയോഗിച്ച് മറ്റ് മാർഗ്ഗങ്ങളിലൂടേയും നമുക്ക് ദൃഷ്ടി ദോഷത്തെ ഇല്ലാതാക്കാവുന്നതാണ്. കണ്ണ് ദോഷം ഉള്ള വ്യക്തി ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നതിലൂടേയും നമ്മുടെ ദോഷഫലത്തെ ഇല്ലാതാക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഇതല്ലാതെ ഉപ്പ് ഒരു കൈയ്യിൽ വെച്ച് ആ കൈ ചുരുട്ടി ഈ ഉപ്പ് കൊണ്ട് ദൃഷ്ടിദോഷമുള്ള വ്യക്തിക്ക് വേണ്ടി ദൈഹമാസകലം ഉഴിഞ്ഞ് ആ ഉപ്പ് ഒഴുകുന്ന വെള്ളത്തിൽ കളഞ്ഞാൽ ദൃഷ്ടി ദോഷം ഇല്ലാതാവും എന്നാണ് പറയുന്നത്. ഇത് കുട്ടികളിലെ ദൃഷ്ടിദോഷത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ദൃഷ്ടിദോഷമുള്ളപ്പോൾ ശ്രദ്ധിക്കേണ്ടത്

ദൃഷ്ടിദോഷമുള്ളപ്പോൾ ഉപയോഗിക്കുന്ന വസ്തുക്കളുടെ എണ്ണത്തിലും ശ്രദ്ധിക്കേണ്ടതാണ്. ദോഷത്തെ ഉഴിഞ്ഞ് കളയുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കേണ്ട മുളകിന്റെ കാര്യത്തിലും ശ്രദ്ധ വേണം. നിങ്ങളെ ബാധിച്ചിരിക്കുന്ന ദുരിതത്തിന്റേയും ദോഷത്തിന്റേയും അടിസ്ഥാനത്തിലാണ് മുളകിന്റെ എണ്ണം എടുക്കേണ്ടത്. ശരീരഭാരം, കൈകാലുകളുടെ മരവിപ്പ്, ഛർദ്ദി എന്നിവയാണ് അസ്വസ്ഥത എങ്കിൽ ഇവർ മൂന്ന് മുളകാണ് ദൃഷ്ടിദോഷത്തെ പ്രതിരോധിക്കാൻ എടുക്കേണ്ടത്. നിങ്ങളിൽ പെട്ടെന്നുള്ള അസ്വസ്ഥത, അല്ലെങ്കിൽ വിയർപ്പ്, നെഗറ്റീവ് ചിന്തകൾ എന്നിവയുണ്ടെങ്കിൽ ഇത് അർത്ഥമാക്കുന്നത് 5 മുളകെടുക്കണം എന്നതാണ്. എന്നാൽ ബോധക്ഷയം, മോശം ചിന്തകൾ എന്നിവരാണെങ്കിൽ ഇവർ 9 മുളക് എടുക്കണം. എപ്പോഴും ഒറ്റ അക്കങ്ങളിൽ എടുക്കുന്നതിന് ശ്രദ്ധിക്കണം.

Tags