ശുക്രന്റെ രഹസ്യങ്ങൾ അന്വേഷിക്കാൻ “വെനറ-ഡി യുമായി റഷ്യ
"വെനറ-ഡി" എന്ന പേരിൽ റഷ്യ 2036-ൽ പുതിയ ശുക്ര ദൗത്യം ആരംഭിക്കാൻ ഒരുങ്ങുന്നു. ഒരു ലാൻഡർ, ബലൂൺ പ്രോബ്, ഓർബിറ്റർ എന്നിവ ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ശുക്രന്റെ മേഘങ്ങളിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തുക എന്നതാണ്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ ഭാവി പദ്ധതികളിൽ ശുക്രനും ചന്ദ്രനും പ്രധാന സ്ഥാനമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ദൗത്യത്തിൽ ഒരു ലാൻഡർ, ഒരു ബലൂൺ പ്രോബ്, ഒരു ഓർബിറ്റർ എന്നിവ ഉൾപ്പെടും.
tRootC1469263">സ്പേസ് ഡോട്ട് കോമിന്‍റെ റിപ്പോർട്ട് പ്രകാരം, ഓർബിറ്റർ ശുക്രനെ വലംവെച്ച് അതിന്‍റെ ഉപരിതലത്തെക്കുറിച്ച് പഠിക്കും. ബലൂൺ ശുക്രന്‍റെ കട്ടിയുള്ള മേഘങ്ങളിലൂടെ പൊങ്ങിക്കിടക്കും, അന്തരീക്ഷ ഡാറ്റ ശേഖരിക്കും, ലാൻഡർ വിശദമായ ഉപരിതല അന്വേഷണങ്ങൾ നടത്തും. ശുക്രന്‍റെ മേഘങ്ങളില്‍ സൂക്ഷ്‌മജീവികളുടെ സാന്നിധ്യം കണ്ടെത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.
റഷ്യ ഈ പദ്ധതിയിൽ അന്താരാഷ്ട്ര സഹകരണത്തിനും പ്രാധാന്യം നൽകുന്നു. നാസയുടെ വെരിറ്റാസ് (VERITAS), ഡാവിൻസി (DAVINCI) ദൗത്യങ്ങളും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ എൻവിഷൻ പദ്ധതിയും അടുത്ത പത്ത് വർഷത്തിനുള്ളിൽ ശുക്രഗ്രഹ പഠനങ്ങൾക്ക് വലിയ ശാസ്ത്രീയ പിന്തുണ നൽകും.
.jpg)


