ഈ നിമിത്തങ്ങൾ ശ്രദ്ധിച്ചോളൂ ; ഭാഗ്യം തൊട്ടരികിൽ ...

good

ജീവിതത്തില്‍ ഭാഗ്യം കൈവരാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എല്ലാം വന്നു ചേർന്നാലും ഭാഗ്യം ഇല്ലേൽ കൈവിട്ട് പോകും. അതിനാൽ തന്നെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് വിജയസാധ്യത ഏറുന്നത്. ഭാഗ്യം ആകര്‍ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും കൈവരുന്നു.

എന്നാൽ ഭാഗ്യം വരുന്ന വഴി മുൻകൂട്ടി അറിയുന്നത് അത്ര എളുപ്പമല്ല.
എങ്കിലും ഭാഗ്യം നിങ്ങൾക്ക് സമീപത്തു തന്നെയുണ്ട് എന്നതിന്  പ്രകൃതി ശക്തികള്‍ ചില സൂചനകൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതെ ചില നിമിത്തങ്ങളിലൂടെ ഭാഗ്യം നമുക്ക്‌ അരികിൽ എത്തിയോ എന്ന് അറിയാൻ കഴിയും.

വരാൻ പോകുന്ന കാര്യങ്ങളുടെ ദൈവം തരുന്ന സൂചനയായാണ് നിമിത്തങ്ങളെ കണക്കാക്കുന്നത്. യാത്ര പുറപ്പെടാൻ പോകുമ്പോൾ കാണുന്ന കാഴ്ചകളും കേൾക്കുന്ന ശബ്ദങ്ങളും ഒക്കെ നിമിത്തമായി എടുക്കാറുണ്ട്.

ജ്യോത്സനെ കാണാൻ വരുമ്പോൾ വരുന്നയാൾ പറയുന്ന വാക്ക് ഇരിക്കുന്ന സ്ഥലം കൈകൊണ്ട് തൊടുന്നത് എവിടെ? ആ സമയത്ത് ജ്യോത്സ്യന്റെ ശ്വാസഗതി എങ്ങനെ എന്നീ കാര്യങ്ങൾ നിമിത്തമായി എടുക്കാറുണ്ട്.

നിമിത്തം കൊണ്ട് തന്നെ പല കാര്യങ്ങളും ജ്യോത്സ്യന്മാർക്കും വൈദ്യന്മാർക്കും പറയാതെതന്നെ മനസ്സിലാക്കാൻസാധിക്കും. തനിക്ക് അറിയേണ്ട കാര്യം ജ്യോത്സ്യൻ ആദ്യമേ പറയുമ്പോൾ വന്നയാൾ അദ്ഭുതപ്പെടും. മണിനാദം, ശംഖ് നാദം തുടങ്ങിയവയൊക്കെ ശുഭലക്ഷണങ്ങളാണ്. മരണവാർത്തയും മറ്റും കേൾക്കുന്നത് അശുഭമായി കണക്കാക്കുന്നു. വിവാഹ കാര്യം അന്വേഷിച്ച് സ്ത്രീയും പുരുഷനും വരുന്നത് ശുഭ ലക്ഷണമാണ്. മറിച്ചുള്ളത് നന്നല്ല.

കണ്ണുകൾ തുടിക്കുന്നതിന് ഭാഗ്യ നിർഭാഗ്യങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട്. ഇടം കണ്ണ് തുടിക്കുന്നത് ഭാഗ്യം വരുന്നതിന്റെ സൂചനയാണെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം വലം കണ്ണാണ് തുടിക്കുന്നതെങ്കിൽ അത് അത്ര നല്ല സൂചന അല്ല. നിർഭാഗ്യങ്ങൾ തേടിയെത്തുമെന്ന് ഇതിലൂടെ മനസ്സിലാക്കാം.

പക്ഷി ശരീരത്തിൽ കാഷ്ഠിച്ചാൽ അതിനോളം അരോചകമായ കാര്യം മറ്റൊന്നും ഉണ്ടാകില്ല. തലയിലാണ് പക്ഷി കാഷ്ഠം വന്നുപതിക്കുന്നതെങ്കിൽ പറയുകയും വേണ്ട. അല്പം ദേഷ്യം തോന്നുമെങ്കിലും ഇത് ശുഭ സൂചനയായാണ് കണക്കാക്കേണ്ടത്. പല ഏഷ്യൻ രാജ്യങ്ങളിലെയും വിശ്വാസങ്ങൾ പ്രകാരം പക്ഷി കാഷ്ഠം തലയിൽ വന്നു പതിക്കുന്നത് സാമ്പത്തിക ഭാഗ്യമുണ്ടാകുമെന്നതിന്റെ സൂചനയാണ്.

ചിത്രശലഭങ്ങൾ വിരുന്നെത്തുന്നത് ഭാഗ്യവും സന്തോഷവും കുടുംബത്തിൽ നിറയും എന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. പുഴുവായും ശലഭമായും ഒരേ ജീവിതം ജീവിച്ചു തീർക്കുന്ന ചിത്രശലഭങ്ങൾ വീട്ടിലെത്തുന്നത് പുനർ ജന്മത്തിന്റെ സൂചനയായും കരുതുന്നുണ്ട്.

Tags