ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യവും; മഹാലക്ഷ്മിയുടെ പ്രതീകമായ വെള്ളി ആഭരങ്ങൾ ധരിച്ചാലുള്ള ഫലങ്ങൾ ഇങ്ങനെ


ജാതകപ്രകാരം ചന്ദ്രന്റെ അനിഷ്ഠ സ്ഥിതിമൂലം ക്ലേശിക്കുന്നവർ വെള്ളി ആഭരണം ധരിച്ചാൽ ദോഷകാഠിന്യം കുറഞ്ഞിരിക്കും. വെള്ളി ആഭരണധാരണം മനുഷ്യരിലെ അമിത ക്രോധം നിയന്ത്രിച്ച് മാനസിക സുഖം പ്രദാനം ചെയ്യുമെന്ന് ജ്യോതിഷ പണ്ഡിതർ പറയുന്നു. വെളുത്ത നിറമുള്ള വെള്ളി ആഭരണം ധരിക്കുന്നതിലൂടെ ശുക്രപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യവും പ്രദാനം ചെയ്യുന്ന ഒരു ലോഹമാണ് വെള്ളി.
വെള്ളിയെ മഹാലക്ഷ്മിയായാണ് സങ്കൽപ്പിക്കുന്നത്. വെള്ളി പാദസരങ്ങൾക്ക് സൗന്ദര്യത്തിന് ഉപരിയായി ആരോഗ്യപരമായ ഗുണങ്ങളുണ്ട്. അത് ചില പ്രഷർ പോയിന്റുകളെ ഉത്തേജിപ്പിക്കുന്നു എന്നാണ് അക്യുപഞ്ചർ പറയുന്നത്.
ശരീരത്തിന് ഹാനികരമല്ലാത്ത ഒരു ലോഹമാണ് വെള്ളിയെന്നു വൈദ്യശാസ്ത്രവും പറയുന്നുണ്ട്. ചില മരുന്നുകളിലും മെഡിക്കൽ ഉപകരണങ്ങളിലും വെള്ളി ചേർക്കാറുണ്ട് .അണുനാശന സ്വഭാവം വെള്ളിക്കുണ്ട്. വെള്ളി ആഭരണം ധരിക്കുന്നതിലൂടെ ശരീരത്തിലെ നീർവീഴ്ച ,സന്ധിവാതം എന്നിവ കുറയ്ക്കാൻ സാധിക്കും.
സ്ത്രീകൾ കാൽവിരലിൽ വെള്ളി മിഞ്ചി അണിയുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. വെള്ളി ആഭരണങ്ങൾ ഭൂമിയിൽനിന്നുള്ള പോസിറ്റീവ് എനർജിയെ ആവാഹിച്ച് സ്ത്രീയുടെ പ്രത്യുൽപാദനചക്രം ക്രമമാക്കുന്നു.
വെള്ളി പാദസരങ്ങൾ ആരോഗ്യപരമായ ഗുണങ്ങളോടൊപ്പം നെഗറ്റീവ് എനർജി ഒഴിവാക്കി പോസിറ്റീവ് എനർജി വർധിപ്പിക്കുന്നു. വെള്ളി സ്വാഭാവിക സൂക്ഷ്മജീവികളുടെ വളർച്ച കുറയ്ക്കുകയും കാൽ ശുചിത്വം വർധിപ്പിക്കുകയും ചെയ്യുന്നു.

വീട്ടിൽ നഗ്നപാദരായി ജോലി ചെയ്യുന്ന സ്ത്രീകൾ വെള്ളി പാദസരങ്ങൾ ധരിക്കുക. ഇതിന്റെ മൃദുലമായ ഭാരവും ചലനവും നാഡിയും അക്യുപ്രഷർ പോയിൻ്റുകളും സജീവമാക്കും. ഇത് പാദങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തു. വെള്ളി മിഞ്ചി കാൽവിരലിൽ ധരിക്കുന്നത് മാസമുറ കൃത്യമാകുന്നതിന് സഹായകരമാണ്. അതുപോലെ പുരുഷന്മാർ രുദ്രാക്ഷം വെള്ളികെട്ടി ആണ് ധരിക്കേണ്ടത്.