ക്ലോക്കിന്റെ സ്ഥാനം ഇതോ? സ്ഥാനം പറയും നിങ്ങളുടെ ഭാഗ്യ നിർഭാഗ്യങ്ങൾ

Is this the position of the clock? The position will tell your luck or misfortune
Is this the position of the clock? The position will tell your luck or misfortune

ഒരു വീട്ടിൽ ഒരു ക്ലോക്കായിരിക്കും  പണ്ടൊക്കെ ഉണ്ടാവുക .എന്നാൽ ഇന്ന്  പല നിറത്തിലും വലുപ്പത്തിലും ആകൃതിയിലുമുള്ള നിരവധി ക്ലോക്കുകൾ ഓരോ മുറികളിലും നാം സ്ഥാപിക്കാറുണ്ട് .വീട്ടിൽ സമാധാനവും സന്തോഷവും സമ്പത്തുമുണ്ടാകാൻ ക്ലോക്കുകൾ ശരിയായ ദിശയിൽ വയ്ക്കണമെന്നാണ് വസ്തു വിദഗ്ദർ പറയുന്നത് .


ക്ലോക്കുകൾ കൃത്യമായ സമയം കാണിക്കുന്നുണ്ടെന്നും ക്ലോക്കിന്റെ ചില്ലിൽ പൊട്ടലോ വിള്ളലോ ഇല്ല എന്നും ഉറപ്പു വരുത്തണം. കേടായതോ പൊട്ടിയ ചില്ലുള്ളതോ ആയ ക്ലോക്കുകൾ വീട്ടിൽ നെഗറ്റീവ് എനർജി പടരാൻ കാരണമാകുമെന്നൊരു വിശ്വാസമുണ്ട്.

 അതുകൊണ്ട് കേടായ ക്ലോക്കുകൾ വീടിനുള്ളിൽ സൂക്ഷിക്കാതെ വീടിനു വെളിയിൽ ഉപേക്ഷിക്കണം. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വീടിന്റെ പുറംചുവരുകളിൽ ക്ലോക്കുകൾ തൂക്കാൻ പാടില്ല എന്നുള്ളത്.


കിഴക്കേ ഭിത്തിയിൽ ക്ലോക്ക് സ്ഥാപിക്കാം. വടക്കു വശത്തും നല്ലതാണ്. തെക്ക് വശത്ത് ഒരു കാരണവശാലും പാടില്ല എന്നാണ്  ഫെങ് ഷ്യൂയിയിൽ പറയുന്നത്. അത് നിർഭാഗ്യത്തിന് കാരണമാകുമത്രേ. വടക്കും വടക്ക് കിഴക്കും ആണ് ഏറ്റവും ഉത്തമമായ ദിക്ക് എന്നാണ് പറയപ്പെടുന്നത്. പടിഞ്ഞാറ് വശത്തെ ഭിത്തിയിലും ആകാം. വേണമെങ്കിൽ മാത്രം.
കുബേരന്റെ മൂലയായ വടക്കു കിഴക്കേ മൂലയിൽ‌ ക്ലോക്ക് വയ്ക്കുന്നത് വീട്ടിൽ അഥവാ വ്യാപാര സ്ഥാപനത്തിൽ ഐശ്വര്യം വർധിക്കാൻ കാരണമാകും. സമ്പത്തും ആരോഗ്യവും അത് മൂലം അധികമായുണ്ടാകുമെന്നാണ് പറയുന്നത്.


കൃത്യനിഷ്ഠ പാലിക്കുന്നതിന്റെ ഫലമായി പലരും ക്ലോക്കിലെ യഥാർഥ സമയത്തേക്കാൾ അൽപം മുൻപോട്ട് സമയം ആക്കി വയ്ക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഒരിക്കലും യഥാർഥ സമയത്തേക്കാൾ പിന്നിലുള്ള സമയമാകരുത് ക്ലോക്കിലേതെന്നും വാസ്തു വിദഗ്ധർ പറയുന്നു. ക്ലോക്കിലെ സമയം യഥാർഥ സമയത്തേക്കാൾ പിന്നോട്ടായാൽ ജീവിതത്തിലെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും പിന്തുടരുന്നതിൽ വിജയിക്കാനാവില്ലെന്ന് പറയപ്പെടുന്നു.

Tags